UPDATES

വൈറല്‍

‘മോദിജി’ പ്രസംഗിക്കുമ്പോള്‍ പിന്നില്‍ ചിരിക്കാതെ നില്‍ക്കുന്ന പ്രൊട്ടക്ഷന്‍ ഓഫീസറെ സമ്മതിക്കണം: ബെന്യാമിന്‍

ഒരാള്‍ക്കെങ്ങനെ ഇത്രയധികം സമയം ചിരിക്കാതെ നി കഴിയുന്നു..?! – എന്നാണ് ഫേസ്ബുക്കില്‍ എഴുത്തുകാരന്‍ ബെന്യാമിന്‍ പറയുന്നത്.

മോദിജി പ്രസംഗിക്കുമ്പോള്‍ പിന്നില്‍ നില്‍ക്കുന്ന ആ പ്രൊട്ടക്ഷന്‍ ഓഫീസറെ സമ്മതിക്കണം. ഒരാള്‍ക്കെങ്ങനെ ഇത്രയധികം സമയം ചിരിക്കാതെ നി കഴിയുന്നു..?! – എന്നാണ് ഫേസ്ബുക്കില്‍ എഴുത്തുകാരന്‍ ബെന്യാമിന്‍ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കള്‍ പറയുന്ന വലിയ അബദ്ധങ്ങളും വിഡ്ഢിത്തരങ്ങളും വസ്തുതാവിരുദ്ധമായ കാര്യങ്ങളും കേട്ട് ചിരിക്കുന്ന ബംഗളൂരു നിവാസികളുടെ വീഡിയോ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയിരുന്നു.


നിരവധി ട്രോളുകളാണ് ഭഗത് സിംഗിനേയും ജവഹര്‍ലാല്‍ നെഹ്രുവിനേയും എല്ലാം സംബന്ധിച്ച് കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് വേദിയില്‍ മോദി പറഞ്ഞ കാര്യങ്ങളെക്കുറിച്ച് വരുന്നത്. ഭഗത് സിംഗും ബദുകേശ്വര്‍ ദത്തും അടക്കമുള്ള വിപ്ലവകാരികളെ നെഹ്രു അടക്കം ഒരു കോണ്‍ഗ്രസ് നേതാവും ജയിലില്‍ കണ്ടില്ലെന്നായിരുന്നു മോദി ഒരു വേദിയില്‍ പറഞ്ഞത്. എന്നാല്‍ നെഹ്രു ഭഗത് സിംഗിനെ കണ്ടതിന്റെ തെളിവുകള്‍ നിരത്തിയാണ് സോഷ്യല്‍മീഡിയ മോദിയുടെ മുനയൊടിച്ചത്.

കര്‍ണാടകക്കാരും ഇന്ത്യന്‍ സൈനിക മേധാവികളുമായിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പയേയും ജനറല്‍ തിമ്മയ്യയേയും നെഹ്രു അപമാനിച്ചു എന്ന കാര്യവും വസ്തുതാവിരുദ്ധമാണ് എന്ന് വ്യക്തമായിരുന്നു. താന്‍ ചെറുപ്പത്തില്‍ പുലര്‍ച്ചെ ഏഴുന്നേറ്റ് റേഡിയില്‍ 5.30ന് കൊല്‍ക്കത്ത നിലയം പ്രക്ഷേപണം ചെയ്യുന്ന രബീന്ദ്ര സംഗീതം കേള്‍ക്കുമായിരുന്നെന്ന് മോദി പറഞ്ഞിരുന്നു. എന്നാല്‍ രാവിലെ 7.45നാണ് കൊല്‍ക്കത്ത നിലയം രബീന്ദ്ര സംഗീതം പ്രക്ഷേപണം ചെയ്യുന്നതെന്നാണ് ഓള്‍ ഇന്ത്യ റേഡിയോയിലെ മുന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. തുടര്‍ച്ചയായ അവാസ്തവ പ്രസ്താവനകളേയും പരാമര്‍ശങ്ങളേയും തുടര്‍ന്ന് The Lie Lama എന്ന് പറഞ്ഞ് മോദിയുടെ ചിത്രവും പതിച്ച ആക്ഷേപഹാസ്യ പോസ്റ്ററുകള്‍ ഡല്‍ഹിയിലെ നഗരവീഥികളില്‍ നിറഞ്ഞിരുന്നു.

ഭഗത് സിംഗിനെ കാണാത്ത നെഹ്രു; 7.45ന്റെ രബീന്ദ്ര സംഗീതം 5.30ന് കേട്ട മോദി – ‘ദ ലൈ ലാമ’യുടെ നുണകള്‍ ഡല്‍ഹിയില്‍ പോസ്റ്ററായി

രക്തസാക്ഷിയായ ഭഗത് സിംഗിനെ കാണാന്‍ കോണ്‍ഗ്രസുകാര്‍ പോയില്ലെന്നാണ് മോദി ഉദ്ദേശിച്ചതെന്ന് ശോഭ സുരേന്ദ്രന്‍; വിവരക്കേട് പറയരുതെന്ന്‌ ഷാനി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍