UPDATES

വൈറല്‍

‘എനിക്ക് മെഡിസിന് പഠിക്കണം’; ആത്മഹത്യ ചെയ്ത അനിതയുടെ വീഡിയോ

നീറ്റ് പരീക്ഷയ്‌ക്കെതിരായ പോരാട്ടത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അനിതയുടെ ആത്മഹത്യ സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചത്

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയ്‌ക്കെതിരായ പോരാട്ടത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ അരിയല്ലൂര്‍ ജില്ലയിലെ കുഴുമൂര്‍ ഗ്രാമത്തില്‍ നിന്നുള്ള എസ് അനിത എന്ന പതിനേഴുകാരിയുടെ ആത്മഹത്യ സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചത്. തിരുച്ചിറപ്പള്ളിയിലെ കൂലിത്തൊഴിലാളിയായ ടി ഷണ്മുഖന്‍ എന്ന ദളിതന്റെ പുത്രിയായ അനിത പ്ലസ് ടൂവിന് ഉന്നത വിജയം നേടിയിട്ടും നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടിരുന്നു. വെള്ളിയാഴ്ചയാണ് അനിത ആത്മഹത്യ ചെയ്തത്. ‘എനിക്ക് മെഡിസിന് പഠിക്കണം. അത് എന്റെ സ്വപ്‌നമാണ്‌’ എന്ന് അനിത പറയുന്ന പഴയ വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോ കാണാം-

ഇംഗ്ലീഷില്‍ പരീക്ഷ നടത്തിയതിനാല്‍ നീറ്റ് റാങ്കിംഗില്‍ വളരെ താഴെയായിരുന്നു അനിതയുടെ സ്ഥാനം. ഇതുമൂലം പ്രവേശനം ലഭിക്കാതിരുന്നതിനാലാണ് അനിത ആത്മഹത്യ ചെയ്തത്. പ്ലസ്ടുവിന് 1200ല്‍ 1176 (98 ശതമാനം) മാര്‍ക്ക് ഈ വിദ്യാര്‍ത്ഥിനി നേടിയിരുന്നു. നീറ്റ് പരീക്ഷയില്‍ പ്രാദേശിക ഭാഷ ഉണ്ടാകില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ തമിഴ് മീഡിയത്തില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇത് തിരിച്ചടിയായി.

Also Read:  ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസം അധോലോക വ്യവസായമായി വളരുമ്പോള്‍

Also Read: നീതിക്കു വേണ്ടി പൊരുതിയ ഈ മിടുക്കിയെ തോല്‍പ്പിച്ചു കളഞ്ഞു ഇന്ത്യയെന്ന മഹാരാജ്യം

ഇതിനെതിരെ അനിത സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു. അനിത ഉള്‍പ്പെടെ അഞ്ച് വിദ്യാര്‍ത്ഥികളാണ് തിരുച്ചിറപ്പള്ളിയില്‍ നിന്നുള്ള ഒരു ഡോക്ടറുടെ ഉപദേശപ്രകാരം സുപ്രീം കോടതിയെ സമീപിച്ചത്. നീറ്റ് പരീക്ഷയ്ക്ക് പരിശീലിക്കാന്‍ കഷ്ടിച്ച് ഒരു മാസം മാത്രമാണ് സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. പ്രാദേശിക ഭാഷയില്‍ പരീക്ഷ എഴുതാത്തതിനാല്‍ പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയിട്ടും തമിഴ്നാട്ടില്‍ നിരവധി പേര്‍ക്ക് അവസരം നഷ്ടപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍