UPDATES

സയന്‍സ്/ടെക്നോളജി

“എന്റെ അമ്മയ്ക്ക് മൊബൈല്‍ ഫോണില്ലായിരുന്നെങ്കില്‍”: രണ്ടാം ക്ലാസുകാരന്‍ ഹോം വര്‍ക്കില്‍ എഴുതി

“എന്റെ അമ്മയുടെ ഫോണിനെ ഞാന്‍ വെറുക്കുന്നു. അവര്‍ക്ക് അങ്ങനെയൊരു സാധനം ഇല്ലായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച് പോകുന്നു” – രണ്ടാം ക്ലാസുകാരന്‍ എഴുതി.

യുഎസിലെ ലൂസിയാനയിലുള്ള ഒരു രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ഹോം വര്‍ക്ക് അസൈന്‍മെന്റ് വൈറലായിരിക്കുകയാണ്. ഏതെങ്കിലും ഒരു കണ്ടുപിടിത്തം ഇല്ലായിരുന്നെങ്കില്‍ എന്നതാണ് കുട്ടികള്‍ക്ക് എഴുതാനായി ടീച്ചര്‍ ജെന്‍ ആഡംസ് ബീസണ്‍ നല്‍കിയ വിഷയം. ഒരു വിദ്യാര്‍ത്ഥിക്ക് എഴുതാന്‍ തോന്നിയത് സെല്‍ഫോണ്‍ ഇല്ലായിരുന്നെങ്കില്‍ എന്നതിനെ പറ്റിയാണ്. അവന്‍ എഴുതി – എനിക്ക് ഫോണ്‍ ഇഷ്ടമല്ല. കാരണം എന്റെ അച്ഛനും അമ്മയും എല്ലാ ദിവസവും മിക്ക സമയത്തും ഫോണില്‍ കുത്തിയിരിക്കുകയാണ്. എന്റെ അമ്മയുടെ ഫോണിനെ ഞാന്‍ വെറുക്കുന്നു. അവര്‍ക്ക് അങ്ങനെയൊരു സാധനം ഇല്ലായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച് പോകുന്നു – രണ്ടാം ക്ലാസുകാരന്‍ എഴുതി.

വായനയ്ക്ക്: https://goo.gl/ydvoEi

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍