UPDATES

വീഡിയോ

ദാരിദ്ര്യമോ? അമേരിക്കയിലോ? നെവര്‍..! ഇങ്ങനെ പറയാന്‍ വരട്ടെ; ആദ്യം ഈ ഡോക്യുമെന്ററി കാണൂ

വളരെ ദയനീയമാണ് ലോസ്ഏഞ്ചല്‍സിന്റെ ഹൃദയഭാഗത്തുള്ള ഈ സ്ഥലത്തിന്റെ അവസ്ഥ. ആയിരക്കണക്കിന് ജനങ്ങളാണ് ഇവിടെ ദുരിതമനുഭവിക്കുന്നത്.

മൂന്നാം ലോകരാജ്യങ്ങളുടെ ചേരിപ്രദേശങ്ങളും ദാരിദ്ര ചുറ്റുപാടുകളും ഷൂട്ട് ചെയ്ത് കാണിക്കുകയും അതുകണ്ട് പരിതപിക്കുകയും ഒക്കെ ചെയ്യുന്ന അമേരിക്കകാര്‍ക്ക് ഒരു ഷോക്കായിരിക്കും ഈ വീഡിയോ. ലോസ് ഏഞ്ചല്‍സിലെ ഗ്രൗണ്ട് സീറോ (വേള്‍ഡ് ട്രേഡ് സെന്റര്‍ നിന്ന സ്ഥലം) ഇന്ന് ഒരു ചേരി പ്രദേശമാണ്. സ്‌കിഡ് റോ എന്ന ഈ സ്ഥലം അമേരിക്കകാരുടെ ഭാഷയില്‍ ഒരു ‘ടെന്റ് സിറ്റി’യാണ്. അതായത് നമ്മുടെ ചേരിപ്രദേശം.

റോഡുകളില്‍ അന്തിയുറങ്ങേണ്ടിവരുന്ന ദരിദ്രരായ ജനങ്ങള്‍, വെള്ളമില്ല, ഭക്ഷണമില്ല, കക്കൂസുകളില്ല, പോരാത്തതിന് പകര്‍ച്ചവ്യാധികളും. വളരെ ദയനീയമാണ് ലോസ്ഏഞ്ചല്‍സിന്റെ ഹൃദയഭാഗത്തുള്ള ഈ സിറ്റിയുടെ അവസ്ഥ. ആയിരക്കണക്കിന് ജനങ്ങളാണ് ഇവിടെ ദുരിതമനുഭവിക്കുന്നത്. അമേരിക്കന്‍ ജേര്‍ണലിസ്റ്റായ ഡെന ടക്കൂറായ് സംവിധാനം ചെയ്ത് ‘ഇന്‍സൈഡ് സ്‌കിഡ് റോ: അമേരിക്കാസ് ഹോംലെസ് ക്യാപിറ്റല്‍’ (Inside Skid Row: America’s Homelessness Capital) എന്ന ഡോക്യൂമെന്ററി സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരമാണ് നേടികൊണ്ടിരിക്കുന്നത്.

ദരിദ്ര രാജ്യങ്ങളിലെ ചേരികള്‍ സിനിമയാക്കുകയും ഡോക്യൂമെന്ററികളാക്കുകയും ചെയ്ത് പരിഹസിക്കുന്നതിന് തുല്യമായ സഹതാപം കാട്ടുകയും ചെയ്യുന്ന അമേരിക്കയ്ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഒരു പാഠമാണ് സ്‌കിഡ് റോ-യിലെ ഈ വീഡിയോ എന്ന തരത്തിലാണ് സാമൂഹികമാധ്യമങ്ങളില്‍ വരുന്ന കമന്റുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍