UPDATES

വൈറല്‍

തലയിലെ തുണി പറിച്ചെറിഞ്ഞു കമ്പില്‍ കെട്ടി; ഹിജാബിനെതിരെ ഇറാനിയന്‍ സ്ത്രീകളുടെ പ്രതിഷേധം

കഴിഞ്ഞ ഡിസംബറില്‍ ഇതേ തെരുവില്‍ വച്ച് തന്റെ തലമൂടി അഴിച്ച് പ്രതിഷേധം രേഖപ്പെടുത്തിയ 31 കാരിയായ വിവ മൊവഹെദിന്റെ പാത പിന്തുടര്‍ന്നാണ് മറ്റുള്ളവര്‍ തിങ്കളാഴ്ച പ്രതിഷേധം പ്രകടിപ്പിച്ചതെന്നാണ് വിവരം. അവരെ അറസ്റ്റ് ചെയ്ത് ഏതാനും ആഴ്ച തടവില്‍ പാര്‍പ്പിച്ചെങ്കിലും പിന്നീട് വിട്ടയയ്ക്കുകയായിരുന്നു.

സ്ത്രീകള്‍ തല മറച്ച് നടക്കണമെന്ന ഇറാനിലെ നിയമപരമായ നിര്‍ബന്ധത്തിനെതിരെ അഞ്ച് സ്ത്രീകള്‍ പരസ്യമായി തെരുവില്‍ പ്രതിഷേധിച്ച ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. തെരുവില്‍ വച്ച് തല മൂടിയ തുണിയഴിച്ച് ഒരു കമ്പില്‍ കെട്ടി പ്രതിഷേധപൂര്‍വം വീശിക്കാണിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുന്നത്. തലസ്ഥാനമായ ടെഹ്രാനിലും ഇസ്ഫഹാനിലും പ്രത്യേകം പ്രത്യേകമായാണ് ഈ സ്ത്രീകള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ടെഹ്രാനിലെ എന്‍ഗെലാബ് തെരുവില്‍ നിന്നും സ്ത്രീ തലമൂടി വീശിക്കാണിക്കുന്ന വീഡിയോ യഥാര്‍ത്ഥമാണെന്ന് ദൃക്‌സാക്ഷിയായ മസൗദ് സരബി പറയുന്നു. കഴിഞ്ഞ ഡിസംബറില്‍ ഇതേ തെരുവില്‍ വച്ച് തന്റെ തലമൂടി അഴിച്ച് പ്രതിഷേധം രേഖപ്പെടുത്തിയ 31 കാരിയായ വിവ മൊവഹെദിന്റെ പാത പിന്തുടര്‍ന്നാണ് മറ്റുള്ളവര്‍ തിങ്കളാഴ്ച പ്രതിഷേധം പ്രകടിപ്പിച്ചതെന്നാണ് വിവരം. അവരെ അറസ്റ്റ് ചെയ്ത് ഏതാനും ആഴ്ച തടവില്‍ പാര്‍പ്പിച്ചെങ്കിലും പിന്നീട് വിട്ടയയ്ക്കുകയായിരുന്നു.

പരസ്യമായി തലമുടി പ്രദര്‍ശിപ്പിക്കുന്ന സ്ത്രീകളെ രണ്ട് മാസം വരെ തടവും 1500 രൂപ പിഴയും ശിക്ഷിക്കാമെന്നാണ് ഇറാനിലെ നിയമം. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം നിലവില്‍ വന്ന സ്ത്രീകളുടെ വസ്ത്രധാരണ നിയമപ്രകാരം 13 വയസിന് മുകളിലുള്ള സ്ത്രീകള്‍ തലമുതല്‍ പാദം വരെ മൂടുന്ന വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. എന്നാല്‍ വസ്ത്രധാരണ നിയമം ലംഘിക്കുന്നവരെ ഇനി മുതല്‍ അറസ്റ്റ് ചെയ്യില്ലെന്ന് കഴിഞ്ഞ ഡിസംബറില്‍ പോലീസ് വ്യക്തമാക്കിയിരുന്നു. മിതവാദിയെന്ന് അറിയപ്പെടുന്ന പ്രസിഡന്റ് ഹസന്‍ റൂഹാനിയെ വീണ്ടും തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച യുവാക്കളും പരിഷ്‌കരണവാദികളുമായ ഇറാനികള്‍ക്കിടയില്‍ തീരുമാനം പരക്കെ സ്വാഗതം ചെയ്യപ്പെട്ടിരുന്നു. ഹിജാബ് ധരിക്കുന്നത് നിയമം മൂലം നിര്‍ബന്ധിക്കരുതെന്നും എന്നാല്‍ മുസ്ലീം സ്ത്രീകള്‍ അത്തരം വസ്ത്രം ധരിക്കുന്നത് മതപരമായ ധര്‍മ്മമാണെന്നാണ് ഇസ്ലാമിസ്റ്റുകളുടെ വാദം. ഏതായാലും പ്രതിഷേധക്കാര്‍ക്ക് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

1979 മാര്‍ച്ച് എട്ടിന് ഹിജാബിനെതിരെ ഇറാനിയന്‍ സ്ത്രീകള്‍ നടത്തിയ പ്രതിഷേധം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍