UPDATES

വൈറല്‍

ഇര്‍ഫാന്‍ഖാന്‍ ഒരു പോരാളി; ഭാര്യ സുതാപ സിക്ദറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

കുടുംബവും സുഹൃത്തുക്കളും ഇര്‍ഫാന്റെ ആരാധകരും എന്നില്‍ കൊളുത്തിയ പ്രതീക്ഷയുടെ തിരിനാളങ്ങള്‍ എന്നെ ഏറെ പ്രത്യാശയുള്ളവള്‍ ആക്കി മാറ്റിയിരിക്കുന്നു

ഇര്‍ഫാന്‍ ഖാന്റെ അസുഖത്തെ സംബന്ധിച്ചു പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ചുകൊണ്ട് ഭാര്യയും നിര്‍മ്മാതാവും എഴുത്തുകാരിയുമായ സുതാപ സിക്ദറുടെ ഫേസ്ബുക്ക് പോസ്റ്റ്. തന്റെ ഭര്‍ത്താവ് വീരനായ ഒരു പോരാളിയാണ് എന്നു തുടങ്ങുന്ന കുറിപ്പ് രോഗത്തെ കുറിച്ചുള്ള ആകാംക്ഷ കരുതലില്‍ നിന്നുണ്ടാകുന്നതാണെങ്കിലും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ പരോക്ഷമായി ആവശ്യപ്പെടുന്നു. ഒപ്പം ക്ലേശകരമായ നിമിഷത്തില്‍ തങ്ങളോടൊപ്പം നിന്ന എല്ലാവരോടും നന്ദി പറയുകയും ചെയ്യുന്നു.

മാര്‍ച്ച് അഞ്ചാം തിയ്യതി ‘താന്‍ അപൂര്‍വമായ രോഗത്തിന് ചികിത്സയിലാണെന്നും മുഴുവന്‍ വിവരങ്ങളും ലഭ്യമായ ശേഷം എല്ലാവരേയും അറിയിക്കാമെന്നും’ ഇര്‍ഫാന്‍ ഖാന്‍ ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഊഹാപോഹങ്ങള്‍ പ്രചരിച്ചത്. ഇര്‍ഫാന്‍ ഖാന് ബ്രെയിന്‍ ക്യാന്‍സാറായിരുന്നു എന്നായിരുന്നു ചില ഓണ്‍ലൈന്‍ വെബ്സൈറ്റുകള്‍ നല്‍കിയ വാര്‍ത്ത.

ഈ സാഹചര്യത്തിലാണ് സുതാപ സിക്ദര്‍ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് എത്തിയത്.

എന്റെ നല്ല ചങ്ങാതിയായ പങ്കാളി ഒരു ‘പോരാളി’യാണ്. ഓരോ പ്രതിബന്ധങ്ങളോടും എത്ര ഗംഭീരവും മനോഹരവുമായാണ് അദ്ദേഹം പോരാടുന്നത്. നിങ്ങളുടെ ഫോണ്‍ വിളികള്‍ക്കും മെസേജുകള്‍ക്കും മറുപടി നല്‍കാന്‍ സാധിക്കാത്തതില്‍ ഞാന്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. അതോടൊപ്പം നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കും കരുതലിനും എല്ലായ്പ്പോഴും കടപ്പാടുള്ളവള്‍ ആയിരിക്കും എന്നു അറിയിക്കുകയും ചെയ്യുന്നു. അതോടൊപ്പം എന്നെയും ഒരു യോദ്ധാവാക്കി മാറ്റിയതില്‍ ഞാന്‍ ദൈവത്തോടും എന്റെ പങ്കാളിയോടും നന്ദി പ്രകാശിപ്പിച്ചുകൊള്ളുന്നു. എനിക്കു കീഴടക്കേണ്ട യുദ്ധഭൂമിയില്‍ പ്രയോഗിക്കേണ്ട തന്ത്രങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ് ഞാന്‍ ഇപ്പോള്‍.

ഇര്‍ഫാന്‍ ഖാന് ബ്രെയിന്‍ കാന്‍സറില്ല; മാധ്യമവാര്‍ത്തകള്‍ തെറ്റ്

മുന്നോട്ടുള്ള പോക്ക് ഏറെ വിഷമകരമാണ്. എന്നാല്‍ കുടുംബവും സുഹൃത്തുക്കളും ഇര്‍ഫാന്റെ ആരാധകരും എന്നില്‍ കൊളുത്തിയ പ്രതീക്ഷയുടെ തിരിനാളങ്ങള്‍ എന്നെ ഏറെ പ്രത്യാശയുള്ളവള്‍ ആക്കി മാറ്റിയിരിക്കുന്നു. വിജയിക്കുമെന്ന നല്ല പ്രതീക്ഷ എനിക്കുണ്ട്. എനിക്കറിയാം ആകാംക്ഷ ജനിക്കുന്നത് കരുതലില്‍ നിന്നാണെന്ന് എനിക്കറിയാം. നിങ്ങളുടെ ആകാംക്ഷയെ ഇതെന്താണ് എന്നതില്‍ നിന്നും എന്തായിരിക്കണം എന്നതിലേക്ക് മാറ്റേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം. നമ്മുടെ അമൂല്യമായ ഊര്‍ജ്ജം എന്താണ് എന്നു അന്വേഷിച്ചു നഷ്ടപ്പെടുത്താതിരിക്കാം.

ജീവിത സംഗീതത്തില്‍ നമുക്ക് മനസ്സ് ഏകാഗ്രമാക്കൂ എന്നതാണ് എനിക്കു നിങ്ങളോടുള്ള വിനീതമായ അപേക്ഷ. ഒപ്പം വിജയത്തിലേക്ക് കുതിക്കുന്ന ജീവ നൃത്തത്തിലും. എന്റെ കുടുംബം എത്രയും വേഗം ഈ നൃത്തത്തില്‍ പങ്ക് ചേരും എന്നും ഞാന്‍ ഉറപ്പുതരുന്നു.

എല്ലാവരോടും ഹൃദയത്തിന്റെ ആഴത്തില്‍ നിന്നുള്ള നന്ദി അറിയിക്കുന്നു.

എന്നു സുതാപ ഇര്‍ഫാന്‍ ബബില്‍ അയാന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍