UPDATES

വൈറല്‍

കടിച്ച കൊതുകിനെ കൊന്ന് ചിത്രം പോസ്റ്റ് ചെയ്തതിന് ട്വീറ്ററില്‍ വിലക്ക്!

31,000-ഓളം തവണഈ ട്വീറ്റ്, റീ ട്വീറ്റ് ചെയ്തു പോയി

തന്നെ കടിച്ച കൊതുകിനെ കൊന്ന് ചിത്രം പോസ്റ്റ് ചെയ്തതിന് ട്വീറ്ററില്‍ വിലക്ക്. തമാശയല്ല, സംഭവം സത്യമാണ്. ഒരു ജപ്പാന്‍കാരനെയാണ് സംഭവത്തില്‍ ട്വിറ്ററില്‍ നിന്ന് വിലക്കിയിരിക്കുന്നത്. ടിവി കണ്ടുകൊണ്ടിരുന്നപ്പോള്‍ കൊതുക് കടിച്ചതാണ് ഇയാളെ ദേഷ്യപിടിപ്പിച്ചത്. ദേഷ്യം മൂത്ത് കടിച്ച കൊതുകിനെ അടിച്ച് കൊല്ലുകയും ചിത്രം ട്വീറ്ററില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു.തുടര്‍ന്ന് ട്വീറ്ററില്‍ നിന്ന് നിങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നുവെന്നും ഇത് നിള്‍ക്ക് ഇത് ഉപയോഗിക്കന്‍ സാധിക്കില്ലെന്ന് സന്ദേശവും എത്തി.

പിന്നീട് ഇയാള്‍ മറ്റൊരു അക്കൗണ്ട് ഉണ്ടാക്കുകയും, കൊതുകിനെ കൊന്ന് ചിത്രം ട്വീറ്റ് ചെയ്തതിനാല്‍ അക്കൗണ്ട് മരവിപ്പിച്ച കാര്യം ട്വീറ്റ് ചെയ്യുകയുമായിരുന്നു. 31,000-ഓളം തവണഈ ട്വീറ്റ്, റീ ട്വീറ്റ് ചെയ്തു പോയി. ട്വീറ്റര്‍ അക്കൗണ്ട് ദുരുപയോഗം ചെയ്യുന്നവരെ സസ്‌പെന്‍ഡ് ചെയ്യുന്നത് സാധാരണമാണ്. എന്നാല്‍ കൊതുകിനെ കൊന്നതിന് ലഭിച്ച സസ്‌പെന്‍ഷന്‍ ട്വീറ്ററില്‍ കൗതകമുണര്‍ത്തിയിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍