UPDATES

വൈറല്‍

യേശു ശുക്രനില്‍ നിന്നും വന്ന അന്യഗ്രഹ ജീവി; യേശുവിനെ നേരില്‍ കണ്ടു സംസാരിച്ചെന്ന് അവകാശപ്പെട്ടയാള്‍ സ്ഥാപിച്ച സംഘടന പറയുന്നു

എത്തേറിയസ് സൊസൈറ്റി എന്ന ആഗോളതലത്തിലുള്ള സംഘടനയാണ് ഈ പ്രസ്താവനകളൊക്കെയായി രംഗത്തു വന്നിരിക്കുന്നത്

യേശു അന്യഗ്രഹ മനുഷ്യനാണെന്ന് ആത്മീയ സംഘടന. എത്തേറിയസ് സൊസൈറ്റി എന്ന ആഗോളതലത്തിലുള്ള സംഘടനയാണ് യേശു ശുക്രനില്‍ നിന്ന് വന്നതാണെന്ന പ്രസ്താവനയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ലോകം മുഴുവന്‍ അനുയായികളുമായി വളര്‍ന്ന് വരുന്ന മതമെന്ന് സ്വയം വിശേഷിപ്പിക്കുന്ന സംഘമാണ് എത്തേറിയസ് സൊസൈറ്റി.

വടക്കന്‍ ഡിവോനിലുള്ള ഹോള്‍ഡ്‌സ്‌റ്റോണ്‍ മലയില്‍ വെച്ച് 1958 ല്‍ യേശുവിനെ മുഖാമുഖം കണ്ടുവെന്ന് ഈ സംഘടനയുടെ സ്ഥാപകന്‍ ജോര്‍ജ് കിംഗ് അവകാശപ്പെട്ടിരുന്നു. വിവിധ ഗ്രഹങ്ങളില്‍ നിന്നുള്ളവരുടെ മഹാസഭയിലേക്ക് ഭൂമിയില്‍ നിന്നുള്ള പ്രതിനിധിയായി ജോര്‍ജ് കിംഗിനെ നിയമിച്ചു കൊണ്ടുള്ള അശരീരി കേട്ടതായും ഇദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നു. 1997 ല്‍ കിംഗ് അന്തരിച്ചു.

യേശുവിനെ കണ്ട മലയിലേക്ക് ഓപ്പറേഷന്‍ പ്രേയര്‍ പവ്വര്‍ എന്ന പേരില്‍ തീര്‍ത്ഥാടനം സംഘടിപ്പിക്കുകയാണ് ഇപ്പോള്‍ ഈ സംഘം. ജൂലെ 28 ന് തീര്‍ത്ഥാടനം ആരംഭിക്കുമെന്ന് ഇവരുടെ വെബ്‌സൈറ്റില്‍ പറയുന്നുണ്ട്.

പഴയ ഒരു ഡോക്യുമെന്ററിയില്‍ യേശുവിനെ കണ്ട രംഗം കിംഗ് വിവരിക്കുന്നതിങ്ങനെയാണ്; ഉയരം കൂടിയ, തവിട്ടു കലര്‍ന്ന നീണ്ട മുടിയുള്ള, നീളന്‍ മേലങ്കി ധരിച്ച യേശു. ചുറ്റും ദിവ്യ പ്രകാശം. അദ്ദേഹം പറഞ്ഞില്ലെങ്കിലും അത് യേശുവാണെന്നും ശുക്രനില്‍ നിന്ന് വന്നതാണെന്നും കിംഗിന് മനസ്സിലായി.

ഗ്രഹാനന്തര സ്രോതസുകളില്‍ നിന്ന് ആ പര്‍വ്വതത്തിന്റെ വിശുദ്ധി അറിഞ്ഞെന്നും കിംഗ് അവകാശപ്പെടുന്നു. ഇത് പ്രകാരമാണ് അദ്ദേഹത്തിന്റെ മരണത്തിന് രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷവും അങ്ങോട്ടുള്ള തീര്‍ത്ഥാടനം തുടരുന്നത്.

ഹോള്‍ഡ്‌സ്‌റ്റോണ്‍ മലയ്ക്ക് പുറമെ കോളറാഡോയിലെ കാസില്‍ പീക്ക് കൊടുമുടിയും സൗത്ത് വെയില്‍സിലെ റോക്കി മലനിരയും ടാന്‍സാനിയയിലെ കിളിമഞ്ജാരോയും ഒക്കെ ഈ സംഘത്തിന്റെ വിശുദ്ധ മലകളാണ്. ചൊവ്വ, വ്യാഴം, ശനി, ശുക്രന്‍ എന്നീ ഗ്രഹങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന ബുദ്ധിവൈഭവമുള്ള തത്വചിന്തയും അനുശാസനങ്ങളുമാണ് തങ്ങളുടേതെന്നും ഇവര്‍ വാദിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍