UPDATES

വിദേശം

ലാസ് വേഗാസില്‍ വെടിയുണ്ടകളില്‍ നിന്ന് 30 പേരെ രക്ഷിച്ച 30കാരന് ഒടുവില്‍ കിട്ടിയത് ഇതാണ്

കഴുത്തിന്റെ ഇടതുഭാഗത്ത് തുളഞ്ഞുകയറിയിരിക്കുന്ന ബുള്ളറ്റുമായി ഒരു പക്ഷെ ജൊനാഥന്‍ സ്മിത്തിന് ജീവിതകാലം മുഴുവന്‍ കഴിയേണ്ടി വന്നേക്കാം. ആധുനിക അമേരിക്കന്‍ (യുഎസ്) ചരിത്രത്തിലെ ഏറ്റവും വലിയ വെടിവപ്പ് കൂട്ടക്കൊലയുടെ സ്മാരകമായി അതുണ്ടാവും.

കഴുത്തിന്റെ ഇടതുഭാഗത്ത്, തോളിനും കഴുത്തിനും ഇടയില്‍ തുളഞ്ഞുകയറിയിരിക്കുന്ന ബുള്ളറ്റുമായി ഒരു പക്ഷെ ജൊനാഥന്‍ സ്മിത്തിന് ജീവിതകാലം മുഴുവന്‍ കഴിയേണ്ടി വന്നേക്കാം. ആധുനിക അമേരിക്കന്‍ (യുഎസ്) ചരിത്രത്തിലെ ഏറ്റവും വലിയ വെടിവപ്പ് കൂട്ടക്കൊലയുടെ സ്മാരകമായി അതുണ്ടാവും. 30കാരനായ ജൊനാഥന്‍ സ്മിത്തിന് വെടിയേറ്റത് ലാസ് വേഗാസിലെ കൂട്ടക്കൊലയ്ക്കിടെ ആളുകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജൊനാഥന് വെടിയേറ്റത്. മുപ്പത് പേരെയെങ്കിലും രക്ഷിക്കാന്‍ ജൊനാഥന് കഴിഞ്ഞിട്ടുണ്ട്.

സഹോദരന്‍ ലൂയി റസ്റ്റിന്റെ പിറന്നാള്‍ ആഘോഷിക്കാനാണ് കോപ്പി മെഷിന്‍ റിപ്പയര്‍മാനായ ജൊനാഥന്‍ കാലിഫില്‍ നിന്ന് കാറോടിച്ച് ലാസ് വേഗാസിലെത്തിയത്. ഞായറാഴ്ച രാത്രി ജെയ്‌സണ്‍ അല്‍ഡീന്റെ സംഗീത പരിപാടിക്ക് മുന്‍നിരയില്‍ തന്നെ ജൊനാഥനും ലൂയിയും കുടുംബാംഗങ്ങളും സ്ഥാനം പിടിച്ചിരുന്നു. ആദ്യം വെടി ശബ്ദം കേട്ടപ്പോള്‍ പടക്കം പൊട്ടിക്കുന്നതാണെന്നാണ് സ്മിത് കരുതിയത്. സംഗീതപരിപാടി തുടര്‍ന്നു. എന്നാല്‍ ബുള്ളറ്റുകള്‍ വന്നുതുടങ്ങി. അല്‍ഡീന്‍ തന്റെ സെക്യൂരിറ്റി ഗാഡുകളെ നോക്കുകയും സ്‌റ്റേജില്‍ നിന്ന് ഓടിപ്പോവുകയും ചെയ്തു. ലൈറ്റുകള്‍ അണഞ്ഞു.

കുടുംബാംഗങ്ങളായ ഒമ്പത് പേരോടും കൈ പിടിച്ച് ഓടാന്‍ ലൂയി ആവശ്യപ്പെട്ടു. അപ്പോഴേക്കും അവിടെ വന്‍ തിക്കും തിരക്കുമായിരുന്നു. തന്റെ സഹോദരന്റെ മക്കളെ രക്ഷിക്കാനാണ് ജൊനാഥന്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍ ആള്‍ക്കൂട്ടത്തില്‍ ഇവരെല്ലാം പരസ്പരം വേര്‍പെട്ടു. ഇവരെ തിരഞ്ഞ് സ്റ്റേജിനടുത്തെത്തിയ ജൊനാഥന്‍ കണ്ടത് ഒരു പൊലീസ് കാറിന് പിന്നില്‍ കുന്നിഞ്ഞിരിക്കുന്നവരെയാണ്. എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രാന്തിയിലായിരുന്നു ആളുകള്‍. കൊലയാളികള്‍ ഇവിടെ തന്നെയുണ്ട്, ഓടൂ എന്ന് ജൊനാഥന്‍ പറഞ്ഞുകൊണ്ടിരുന്നു. കുറച്ച് പേരെ തനിക്ക് രക്ഷിക്കാന്‍ കഴിഞ്ഞതായി ജൊനാഥന്‍ പറയുന്നു.

ട്വിറ്റര്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ ജൊനാഥന്‍ ഹീറോ ആയി മാറിയിട്ടുണ്ട്. ജൊനാഥന്റെ ഫോട്ടോ 74,000ത്തിലധികം തവണ ഷെയര്‍ ചെയ്യപ്പെട്ടു. 1,77,000ത്തിലധികം ലൈക്കുകള്‍ കിട്ടി. വെടിയുണ്ട നീക്കം ചെയ്താല്‍ വലിയ പ്രശ്‌നമുണ്ടാകുമോ എന്ന ആശങ്കയുള്ളതിനാല്‍ ഇത് തല്‍ക്കാലം നീക്കം ചെയ്യേണ്ടെന്നാണ് ഡോക്ടര്‍മാരുടെ തീരുമാനം. ബുള്ളറ്റുണ്ടാക്കിയ തുളയില്‍ വലിയ വെളുത്ത ബാന്‍ഡേജ് വച്ചിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍