പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ ദൈവം ആണോ നമ്മളെ രക്ഷിക്കേണ്ടത്? കുറഞ്ഞപക്ഷം കേരളത്തിലെ ദുരന്തനിവാരണ അതോറിറ്റി അങ്ങനെ വിചാരിക്കുന്നില്ല എന്ന് വേണം കരുതാന്‍.
നമ്മള്‍ ചെയ്ത പാപങ്ങള്‍ക്ക് പ്രതികാര ദാഹിയായ ദൈവം ആണോ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാക്കുന്നത്. ദൈവം ആണോ നമ്മളെ പ്രകൃതി ദുരന്തങ്ങളില്‍ കഷ്ടപ്പെടാന്‍ വിട്ടു കൊടുക്കുന്നത്. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ ദൈവം ആണോ നമ്മളെ രക്ഷിക്കേണ്ടത്? കുറഞ്ഞപക്ഷം കേരളത്തിലെ ദുരന്തനിവാരണ അതോറിറ്റി അങ്ങനെ വിചാരിക്കുന്നില്ല എന്ന് വേണം കരുതാന്‍.
ദൈവ വിശ്വാസിക്ക് ദുരന്തങ്ങള്‍ ഉണ്ടാകുന്നതു കൊണ്ട് ദൈവത്തിന്റെ കരുണ തിരിച്ചറിയാന്‍ സാധിക്കും എന്ന് പറയാമെങ്കിലും ദുരന്തനിവാരണ വകുപ്പിന് ശാസ്ത്രത്തില്‍ മാത്രമേ വിശ്വാസമുള്ളൂ. ഇന്നലെ രാത്രിയില്‍ ഇടുക്കി ഡാമില്‍ വെള്ളം അടി ആയി ഉയര്‍ന്നപ്പോള്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു ഇട്ട ഫേസ്ബുക്കില്‍ പോസ്റ്റിന്റെ കമന്‍രിലാണ് ശാസ്ത്രമാണ് സംസ്ഥാനത്തെ നയിക്കുന്നത് എന്ന് ദുരന്തനിവാരണ വകുപ്പ് കമന്റ് ചെയ്യുന്നത്.
‘ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടി ആയതിനാല്‍ ഓറഞ്ച് അലര്‍ട്ട് (അതിജാഗ്രത നിര്‍ദ്ദേശം) പ്രഖ്യാപിച്ചിരിക്കുന്നു..’ എന്ന ദുരന്തനിവാരണ വകുപ്പിന്റെ പോസ്റ്റിന് താഴെ ‘ദൈവം നമ്മുടെ ശക്തിയാകട്ടെ’ എന്ന ഒരു കമന്റ് എത്തി. ഒട്ടും വൈകാതെ- ‘ശാസ്ത്രം, അനുഭവം, ആസൂത്രണം എന്നിവയാണ് സംസ്ഥാനത്തിന്റെ ശക്തി’ എന്ന് ദുരന്തനിവാരണ വകുപ്പ് മറുപടി നല്‍കുകയും ചെയ്തു.
ദുരന്തനിവാരണ വകുപ്പിന്റെ മറുപടിക്ക് ഗംഭീര സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.ട്രോള്‍ കമന്റുകളും എതിര്‍ കമന്റുകളും ഒക്കെയായി ഇപ്പോഴും ആ പോസ്റ്റ് സജീവമാണ്.
ചില രസകരമായ കമന്റുകള്‍
‘പഞ്ചൊറൊട്ടിക്കാന്‍ വേണ്ടി അള്ള് വെക്കുന്ന ആളോണോ ദൈവം?’
‘ഇടുക്കി ഡാമിലെ വെള്ളം മുഴുവന്‍ തേങ്ങകളിലേക്ക് തിരിച്ചു വിട്ടതായി ദൈവം ഇപ്പൊ പോസ്റ്റ് ഇട്ടിട്ടുണ്ട്.’
‘പ്രാര്‍ത്ഥിച്ചു കൊണ്ട് ആ വെള്ളം മൊത്തം വാറ്റാക്കി ബിവറേജസിലേത്തിച്ചാ പോരെ ഒറ്റ ദിവസം കൊണ്ട് നുമ്മ മലയാളികള്‍ കുടിച്ചു തീര്‍ത്തോളും’
ദൈവം ആണോ ദുരന്തങ്ങള്‍ കൊണ്ട് വരുന്നത്?
ബി സി 2000-ത്തില്‍ സുമേറിയന്‍ ഇതിഹാസം ഗില്ഗമേശില്‍, ദൈവം മനുഷ്യന്റെ വിപ്ലവം അടിച്ചു അമര്‍ത്താന്‍ വെള്ളപൊക്കം കൊണ്ടുവന്നു എന്ന് പറയുന്നുണ്ട്. ദൈവങ്ങള്‍ തീരുമാനിച്ചു എങ്കിലും വെള്ളത്തിന്റെ ദേവതയായ എങ്കി വിയോജിച്ചു. എങ്കി, ഉടനാപിഷിടിം എന്ന നല്ലവനെ ദൈവങ്ങളുടെ തീരുമാനം മുന്‍കൂട്ടി അറിയിക്കുന്നു. ഉടനാപിഷിടിം ഒരു വള്ളം ഉണ്ടാക്കി തന്റെ കുടുംബത്തോടൊപ്പം രക്ഷപ്പെട്ടു.
ഇതേ കഥ പിന്നീട് ഹിബറൂ ബൈബിളിലും കാണാം. മനുഷ്യന്റെ അക്രമങ്ങള്‍ കൊണ്ട് ലോകം നിറഞ്ഞപ്പോള്‍ ദൈവം വെള്ളപ്പൊക്കം കൊണ്ട് ഭൂമിയെ തകര്‍ക്കാന്‍ തീരുമാനിച്ചു. പക്ഷെ ഇവിടെ ഉടനാപിഷിടിമിന്റെ സ്ഥാനത്ത് നോഹ ആണ് ബോട്ടുണ്ടാക്കിയത് എന്ന് മാത്രം. വെള്ളപ്പൊക്കത്തിന് ശേഷം ദൈവം നോഹയും ആയി ഉണ്ടാക്കിയ ഉടമ്പടിയില്‍ ഇനി നാശം വിതയ്ക്കില്ല എന്ന് തീരുമാനിച്ചു. ഹിബറൂ ബൈബിളില്‍ പറയുന്നത് ദുരിതങ്ങള്‍ ഉണ്ടാകുന്നതു ദൈവം കൊണ്ടാകാം, സാത്താനെ കൊണ്ടാകാം, മറ്റു ചിലപ്പോള്‍ മനുഷ്യന്‍ ദുരിതം ദുരിതം അനുഭവിക്കാന്‍ ഉള്ള കാരണം ഗോപ്യമായി നില്‍ക്കുന്നു.
ഖുറാനിലെ സൂറത്ത് 11 – 71 പ്രളയകഥയും ഹിന്ദു പുരാണങ്ങളിലെ മനു ആസ്പദമാക്കിയുള്ള പ്രളയ കഥയും, അട്രഹാസിസ് ഇതിഹാസത്തിലെ ടൈഗ്രീസ് നദിയില്‍ നിന്നാണ് ഉണ്ടാവുന്ന പ്രളയ കഥയും, ഗ്രീക്ക് ഇതിഹാസത്തിലെ ജലപ്രളയത്തെ കുറിച്ചുള്ള രണ്ടു കഥകളും ( ഡിയൂക്ലിസിന്റേയും, സീയുസിന്റേയും), സുമേറിയന്‍ ഇതിഹാസത്തിലെ പ്രളയവും, ആഫ്രിക്കന്‍ ഇതിഹാസത്തിലെ പ്രളയം, അയര്‍ലന്റ്, നോര്‍വേ, ഫിന്‍ലാന്റ് എന്നിവിടങ്ങളിലെ നാടോടി കഥകളില്‍ ഒരു പ്രളയ കഥ, മലേഷ്യയിലെ തിമുവാന്‍ ഗോത്ര കഥ ഇവയെല്ലാം ഉടനാപിഷിടിമിന്റെയും നോഹയുടെയും കഥകള്‍ പോലെ സമാനവും വളരെ പ്രചരാമുള്ളതുമാണ്.
വിശ്വാസവുമായി ബന്ധപ്പെട്ട ഈ പ്രളയങ്ങള്‍ എല്ലാം ദൈവ വിശ്വാസികള്‍ അല്ലാത്തവരെ ശിക്ഷിക്കാനോ അല്ലെങ്കില്‍ മറ്റു മതസ്ഥരെ ശിക്ഷിക്കാനോ, വിശ്വാസികളെ പരീക്ഷിക്കാനോയുള്ളതാണ്.