UPDATES

വൈറല്‍

മണ്ണില്‍ ചവിട്ടാതെ മരം നടുന്ന മനുഷ്യന്‍

ഇഎംഎസ് അക്കാദമിയിലെ ഫലവൃക്ഷ തോട്ടത്തില്‍ കശുമാവിന്‍ തൈ നട്ടാണ് കോടിയേരി ലോക പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തത്

ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പലയിടങ്ങളിലും സംഘടിപ്പിച്ച ചടങ്ങുകളിലായി ഒട്ടനവധി പേരാണ് വൃക്ഷ തൈകള്‍ നട്ടത്. അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഒരു ചിത്രം ഇക്കൂട്ടത്തില്‍ വൈറലായിരിക്കുകയാണ്.

ഇഎംഎസ് അക്കാദമിയിലെ ഫലവൃക്ഷ തോട്ടത്തില്‍ കശുമാവിന്‍ തൈ നട്ടാണ് കോടിയേരി ലോക പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തത്. അതേസമയം കോടിയേരി മണ്ണില്‍ ചവിട്ടാതെയാണ് തൈ നടുന്നത്. വൃക്ഷത്തൈയ്ക്കായി എടുത്ത കുഴിയുടെ സമീപം ചാക്ക് വിരിച്ച് ഷൂസ് ധരിച്ചാണ് കോടിയേരി വൃക്ഷ തൈ നടുന്നത്. വാട്‌സ്ആപ്പിലും ഫേസ്ബുക്കിലുമായി നിരവധി പേരാണ് ഇപ്പോള്‍ ചിത്രം പ്രചരിപ്പിക്കുന്നത്.

പരിസ്ഥിതിദിന അപഹാസ്യ നാടകം, 5 രംഗങ്ങള്‍; അഭിനേതാക്കള്‍-കോടിയേരി, വിഎസ് ശിവകുമാര്‍, വനിതാ ലീഗുകാര്‍, എബിവിപിക്കാര്‍…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍