UPDATES

വൈറല്‍

കന്യാസ്ത്രീകള്‍ക്ക് മൈലാഞ്ചിയിട്ട് മുസ്ലീം സ്ത്രീകള്‍; സാഹോദര്യത്തിന്റെ കാഴ്ചകളുമായി ദുരിതാശ്വാസ ക്യാമ്പുകള്‍

“അവർക്കു സങ്കടങ്ങൾ മറക്കാനും, സന്തോഷമായിരിക്കാനും എന്തെല്ലാം ചെയ്യണമോ, അതെല്ലാം ചെയ്യാൻ ഞങ്ങൾ ഒരുക്കമാണെന്ന്” ക്യാമ്പ് കോഡിനേറ്റർ നൈജു ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.

അപ്രതീക്ഷിത പ്രകൃതിക്ഷോഭത്താലുള്ള മുറിവുകൾ ശരീരത്തിലും മനസ്സിലും പേറിയാണ് ഓരോ മനുഷ്യരും വിവിധ ക്യാമ്പുകളിലും, വീടുകളിലും കഴിയുന്നത്. എന്നാൽ അവരുടെ കണ്ണ് നനയിക്കാതെ ഇരിക്കാൻ സാധാ ജാഗരൂകരായി ഇരിക്കുന്ന മനുഷ്യർ ചുറ്റും ഉണ്ട്. ത്യാഗത്തിന്റെ ഓര്‍മ്മ പുതുക്കൽ ദിവസമായ ബലി പെരുന്നാൾ ദിനത്തിൽ കൊടുങ്ങല്ലൂർ കുലശേഖരപുരത്തെ സാന്റ മരിയ സ്‌കൂളിൽ നിന്നുള്ള ഒരു കാഴ്ച ഇന്നലെ പത്രമാധ്യമങ്ങയിലും, നവ മാധ്യമങ്ങയിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജാതിമത ഭേദമന്യേ ഇസ്ലാം മത വിശ്വാസികളായ പെൺകുട്ടികൾ ക്രിസ്ത്യൻ വിശ്വാസികളായ കന്യാസ്ത്രീകളുടെ കയ്യിൽ മൈലാഞ്ചിയിടുന്ന ചിത്രം പ്രളയകാലത്തെ നൊമ്പരങ്ങൾ അകറ്റാൻ പ്രാപ്തം ആയ ഒന്നാണ്. “അവർക്കു സങ്കടങ്ങൾ മറക്കാനും, സന്തോഷമായിരിക്കാനും എന്തെല്ലാം ചെയ്യണമോ, അതെല്ലാം ചെയ്യാൻ ഞങ്ങൾ ഒരുക്കമാണെന്ന്” ക്യാമ്പ് കോഡിനേറ്റർ നൈജു ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍