UPDATES

വൈറല്‍

325 കി.മീ ഓടിയത് ഒറ്റ യാത്രക്കാരന് വേണ്ടി മാത്രം; കെ എസ് ആര്‍ ടി സി ഇങ്ങനെയും മാതൃകയാവുന്നു

‘ദീര്‍ഘ ദൂര സര്‍വ്വീസിലെ റിസര്‍വേഷന്‍ ചാര്‍ട്ട് പരിശോധിച്ച് വേണ്ടത്ര യാത്രക്കാരില്ലെങ്കില്‍ സര്‍വീസ് ക്യാന്‍സല്‍ ചെയ്ത് യാത്രക്കാരന് മറ്റു യാത്ര സൗകര്യം ഒരുക്കണം’

Avatar

അഴിമുഖം

ഒരേഒരു യാത്രക്കാരനു വേണ്ടി കെഎസ്ആര്‍ടിസി ഓടിയത് 325 കി.മീ. കല്‍പറ്റ-ബംഗളുരൂ ബസ് സര്‍വീസാണ് കഴിഞ്ഞ ദിവസം ഒരു യാത്രക്കാരന് വേണ്ടി മാത്രം യാത്ര നടത്തിയത്. ഡീസല്‍ ചിലവ് ലാഭിക്കാന്‍ യാത്രക്കാരില്ലാത്ത സര്‍വീസുകള്‍ ഒഴിവാക്കണമെന്ന കെഎസ്ആര്‍ടിസി എംഡിയുടെ ഉത്തരവ് കഴിഞ്ഞ മാസം എത്തിയിരുന്നു.

ദീര്‍ഘ ദൂര സര്‍വ്വീസിലെ റിസര്‍വേഷന്‍ ചാര്‍ട്ട് പരിശോധിച്ച് വേണ്ടത്ര യാത്രക്കാരില്ലെങ്കില്‍ സര്‍വീസ് ക്യാന്‍സല്‍ ചെയ്ത് യാത്രക്കാരന് മറ്റു യാത്ര സൗകര്യം ഒരുക്കുകയും ചെയ്യണമെന്നായിരുന്നു ഉത്തരവില്‍ ചേര്‍ത്തിരുന്നത്.

എന്നാല്‍ ഇത് പാലിക്കാതെ കല്‍പറ്റയില്‍ നിന്ന് റിസര്‍വേഷന്‍ എടുത്ത ഒരേ ഒരു യാത്രക്കാരനെയും കൊണ്ട് സര്‍വീസ് നടത്തിയതിന് കല്‍പറ്റ യൂണിറ്റ് അസി. ട്രാന്‍സ്‌പോട്ട് ഓഫീസര്‍ (എടിഒ) കെ. ജയകുമാറിനെ കട്ടപ്പനയിലേക്ക് പണിഷ്‌മെന്റ് ട്രാന്‍സഫറും നല്‍കി കെഎസ്ആര്‍ടിസി എംഡി. കൂടാതെ ബംഗളൂരൂ വരെ ഓടിയ ബസിന്റെ നഷ്ടം ഈ ഉദ്യോഗസ്ഥന്റെ പക്കല്‍ നിന്ന് ഈടാക്കാനും ഉത്തരവുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍