UPDATES

വൈറല്‍

‘പോസ്‌കോയല്ല സാറേ, പോക്‌സോ’: സിപിഎമ്മിനെ ‘തേച്ചൊട്ടിക്കാനുള്ള’ തിരക്കില്‍ പണി വാങ്ങി കുമ്മനം

പോക്‌സോ എന്നതിന് പകരം പോസ്‌കോ എന്ന് എഴുതിയതോടെ സമൂഹമാധ്യമങ്ങള്‍ കുമ്മനത്തെ വളഞ്ഞിട്ട് ആക്രമിക്കാനും തുടങ്ങി

സിപിഎമ്മിനെ കളിയാക്കാനുള്ള വിമര്‍ശിക്കാനുള്ള തിരക്കിനിടെയില്‍ അബദ്ധം പറ്റി കുമ്മനം രാജശേഖരന്‍. മറ്റൊരു സിപിഎം നേതാവ് കൂടി ലൈംഗിക ആരോപണത്തില്‍പ്പെട്ടത് നാട്ടുകാരെ അറിയിക്കാനുള്ള വ്യഗ്രതയിലാണ് ബിജെപി അധ്യക്ഷന് അബദ്ധം പറ്റിയത്.

എരമംഗലത്ത് പതിനേഴുകാരി കുളിക്കുന്നത് ഒളിഞ്ഞ് നോക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിന് സിപിഎം നേതാവ് പിടിയിലായതിന്റെ പത്രവാര്‍ത്ത ഉള്‍പ്പെടെ കുമ്മനം നടത്തിയ ട്വീറ്റാണ് അദ്ദേഹത്തിന് തന്നെ പാരയായത്. ‘ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ട കൂടുതല്‍ സഖാക്കള്‍ പുറത്തുവരുന്നു. കേരളത്തിലെ മറ്റൊരു സിപിഎം നേതാവ് കൂടി ‘പോസ്‌കോ’ നിയമപ്രകാരം അറസ്റ്റില്‍’ (More perverted comrades are in line. Another Kerala CPIM leader Shajahan arrested with POSCO charges) എന്നായിരുന്നു കുമ്മനത്തിന്റെ ട്വീറ്റ്.

പോക്‌സോ എന്നതിന് പകരം പോസ്‌കോ എന്ന് എഴുതിയതോടെ സമൂഹമാധ്യമങ്ങള്‍ കുമ്മനത്തെ വളഞ്ഞിട്ട് ആക്രമിക്കാനും തുടങ്ങി. Protection of Children from Sexual Offences Act (POCSO) എന്നതാണ് നിയമം. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്ക് ചുമത്തുന്ന വകുപ്പാണ് ഇത്. ഇതിനെ തെറ്റിച്ചാണ് പോസ്‌കോ എന്ന് കുമ്മനം ട്വീറ്റ് ചെയ്തത്. തെറ്റ് മനസിലായതോടെ കുമ്മനം തെറ്റ് തിരുത്തിയെങ്കിലും ട്രോളര്‍ വെറുതെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ല. ‘POSCO അല്ല സാറെ POCSO പക്‌സിന്റെ ‘ക്‌സ” എന്നായിരുന്നു ഒരു ട്രോള്‍.

ചാനല്‍ ചര്‍ച്ചകളില്‍ അടക്കം ബിജെപി നേതാക്കള്‍ അബദ്ധ പ്രസ്താവനകള്‍ നടത്തുന്നത് പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് പ്രഖ്യാപിച്ച് അധികം വൈകാതെയാണ് കുമ്മനത്തിന് തന്നെ അബദ്ധം പറ്റിയിരിക്കുന്നതെന്നതും ട്രോളര്‍മാര്‍ക്ക് ഉത്സവമായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍