UPDATES

വൈറല്‍

ജീവിച്ചിരുന്നപ്പോള്‍ അവരെ ഏറെപ്പേര്‍ അറിഞ്ഞില്ല; മരിക്കുന്നതിന് മുമ്പ് പാടിയ ഗാനത്തിലൂടെ ജീവിക്കുന്ന ലതിക / വീഡിയോ

കൊട്ടാരക്കരയിലെ ഒരു പ്രാദേശിക ഗാനമേള ഗ്രൂപ്പിന്റെ ഗായികയായിരുന്ന ലതിക

ജീവിച്ചിരിക്കുമ്പോള്‍ ലതിക എന്ന ഗായിക പ്രസിദ്ധയായിരുന്നില്ല. എന്നാല്‍ മരണ ശേഷം, ലതികയുടെ ഗാനങ്ങള്‍ക്ക് ലക്ഷക്കണക്കിന് ആരാധകരാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. SLE(systemic lupus arithemosic) എന്ന അസുഖ ബാധിതയായ ലതിക മരണപ്പെടുന്നതിന് മുമ്പ് ഒരു ഗാനമേളയില്‍ പാടിയ പാട്ട് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.

ഓാഗസ്റ്റ് 31-ന് യുട്യൂബില്‍ അപ്പ്‌ലോഡ് ചെയ്ത് ലതികയുടെ ഗാനം ഒരു ലക്ഷത്തില്‍ പരം ആളുകളാണ് കണ്ട് കഴിഞ്ഞത്. കൊട്ടാരക്കരയിലെ ഒരു പ്രാദേശിക ഗാനമേള ഗ്രൂപ്പിന്റെ ഗായികയായിരുന്ന ലതിക, മരണശേഷം കേരളം അറിയപ്പെടുന്ന ഒരു ഗായികയായിരിക്കുകയാണ്. തിരുവനന്തപുരത്തെ സാഗര എന്ന ഗാനമേള ട്രൂപ്പിന്റെ ഭാഗമായ നസീര്‍ അഴിമുഖത്തോട് പറഞ്ഞത്- ‘ലതിക ഒരു വര്‍ഷമായി മരിച്ചിട്ട്. മുമ്പ് ഞങ്ങളുടെ കൂടെ പാടാന്‍ ഒക്കെ വന്നിട്ടുണ്ട്. അവരുടെ ഭര്‍ത്താവ് ഈശോ ഗിറ്റാറിസ്റ്റായിരുന്നു. നല്ല ഒരു ഗായികയായിരുന്നു അവര്‍. പല ട്രൂപ്പുകളിലും അവര്‍ അതിഥി ഗായികയായി പാടാന്‍ പോുകുമായിരുന്നു.’

ലതികയുടെ ഗാനം കേള്‍ക്കാം-

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍