UPDATES

വൈറല്‍

“അല്ലക്കളേ….” എം-80 മൂസയിലെ പാത്തുവിനെ അനുകരിച്ച് കൊച്ചുമിടുക്കി; സുരഭിപോലും ഞെട്ടും / വീഡിയോ

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സുരഭി ലക്ഷ്മിയെ മലയാളികള്‍ ഏറ്റെടുത്തത് ‘എം-80 മൂസ’യിലെ പാത്തുവിലൂടെയായിരുന്നു

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സുരഭി ലക്ഷ്മിയെ മലയാളികള്‍ ഏറ്റെടുത്തത് ‘എം-80 മൂസ’യിലെ പാത്തു എന്ന കഥാപാത്രത്തിലൂടെയാണ്. വടക്കന്‍ മലബാര്‍ മുസ്ലീങ്ങള്‍ സംസാരിക്കുന്ന സംഭാഷണ ശൈലിയായിരുന്നു പാത്തുവിനെ ജനങ്ങള്‍ക്ക് സ്വീകാര്യമാക്കിയത്. ഇപ്പോള്‍ പാത്തുവിന്റെ സംഭാഷണം അനുകരിച്ച് വടക്കന്‍ മലബാറിലെ തന്നെ ഒരു കൊച്ചുമിടുക്കിയും വൈറലാവുകയാണ്. തുമ്പികാഴ്ച എന്ന തന്റെ യൂട്യൂബ് ചാനലില്‍ തുമ്പി കഴിഞ്ഞ വര്‍ഷം ഇട്ട വീഡിയോ ശ്രദ്ധപിടിച്ചു പറ്റുകയാണ്. കണ്ണൂര്‍ മാവിലായി സ്വദേശി മോഹന്റെയും രസിതയുടെയും മകളായ തുമ്പി ഇപ്പോള്‍ മാതാപിതാക്കളോടൊപ്പം ബംഗളൂരുവിലാണ്. തുമ്പി പാത്തുവായി എത്തുന്ന വീഡിയോ കണ്ടു നോക്കൂ-

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍