UPDATES

വായിച്ചോ‌

മെഹബൂബ മുഫ്തി ജിഹാദി: എഴുത്തുകാരി മധു കിഷ്വറിന്റെ ട്വീറ്റ് വിവാദത്തില്‍

ബുര്‍ഹാന്‍ വാനിയെ വധിച്ചതില്‍ മെഹബൂബ മുഫ്തിക്ക് അസ്വസ്ഥതയുണ്ടായിരുന്നെന്നും മധു പറയുന്നു. ജിഹാദി നേതാക്കള്‍ക്ക് പായ വിരിക്കാന്‍ പഠിക്കുന്നതിനാണോ ഐപിഎസ് ട്രെയ്‌നിംഗ് എന്നും മധു കിഷ്വര്‍ ചോദിച്ചു.

വീണ്ടും ഒരു വിവാദ ട്വീറ്റുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരിയും മാധ്യമ പ്രവര്‍ത്തകയും സംഘപരിവാര്‍ അനുകൂലിയുമായ മധു പൂര്‍ണിമ കിഷ്വര്‍. ജമ്മു കാശ്മീരിലെ പൊലീസ് എസ് പിയുടെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തയുമായാണ് മധു കിഷ്വറിന്റെ ട്വീറ്റ്. ഡിജിപി ശേഷ് പോള്‍ വൈദ് ആണ് എസ് പിയെ സസ്‌പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രി മെഹബൂബ മുഫ്തി ജിഹാദിയാണ് എന്നും ജിഹാദി മുഖ്യമന്ത്രിക്ക് പരവതാനി വിരിക്കുന്നയാളാണ് ഡിജിപിയെന്നും മധു കിഷ്വര്‍ ട്വീറ്റ് ചെയ്തിരുന്നു.

നീലകണ്ഠ എന്ന് പേരായ ട്വിറ്റര്‍ ഹാന്‍ഡിലിന്റെ ട്വീറ്റ്, റീട്വീറ്റ് ചെയ്യുകയായിരുന്നു മധു. സുശീല്‍ പണ്ഡിറ്റ് എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടാണിത്. ബുര്‍ഹാന്‍ വാനിയെ വധിച്ച എസ് പിയെ സ്ഥലം സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു, ഞെട്ടിക്കുന്ന സംഭവം എന്ന് പറഞ്ഞാണ് മധു കിഷ്വറിന്റെ ട്വീറ്റ്. ബുര്‍ഹാന്‍ വാനിയെ വധിച്ചതില്‍ മെഹബൂബ മുഫ്തിക്ക് അസ്വസ്ഥതയുണ്ടായിരുന്നെന്നും മധു പറയുന്നു. ജിഹാദി നേതാക്കള്‍ക്ക് പായ വിരിക്കാന്‍ പഠിക്കുന്നതിനാണോ ഐപിഎസ് ട്രെയ്‌നിംഗ് എന്നും മധു കിഷ്വര്‍ ചോദിച്ചു.

വായനയ്ക്ക്: https://goo.gl/hwdYRx

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍