UPDATES

വൈറല്‍

ബിജെപി മന്ത്രി റോഡരികില്‍ മൂത്രമൊഴിച്ചു; മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതി പരാജയമെന്ന് തെളിഞ്ഞതായി പ്രതിപക്ഷം

പെട്രോളിലും ഡീസലിലും സ്വച്ഛ് ഭാരത് നികുതി ഈടാക്കി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും എന്‍സിപി

മഹാരാഷ്ട്ര ജലസേചന മന്ത്രി രാം ഷിന്‍ഡെ റോഡരികില്‍ മൂത്രമൊഴിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സോളാപുര്‍-ബര്‍ഷി റോഡിലൂടെ കാറില്‍ സഞ്ചരിക്കുമ്പോഴാണ് മൂത്രമൊഴിക്കാനായി മന്ത്രി ഇറങ്ങിയത്. അതേസമയം ഒരുമാസമായി സംസ്ഥാനത്തൊട്ടാകെ സര്‍ക്കാരിന്റെ ശല്‍യുക്ത് ശിവാര്‍ പദ്ധതിയുടെ ഭാഗമായി പര്യടനം നടത്തുന്നതിനാല്‍ തനിക്ക് തീരെ സുഖമുണ്ടായിരുന്നില്ലെന്നും അതിനാലാണ് റോഡരികില്‍ മൂത്രമൊഴിക്കേണ്ടി വന്നതെന്നുമാണ് മന്ത്രി ഇതേക്കുറിച്ച് പിടിഐയോട് പ്രതികരിച്ചത്.

പദ്ധതി വിലയിരുത്തുന്നതിനായി കഴിഞ്ഞ ഒരുമാസമായി താന്‍ യാത്രകളിലായിരുന്നെന്നും ചൂട് കാലാവസ്ഥയിലെ തുടര്‍ച്ചയായ യാത്രകളും പൊടിയും തന്നെ രോഗിയാക്കിയെന്നുമാണ് മന്ത്രി പറയുന്നത്. കഴിഞ്ഞ ദിവസം തനിക്ക് പനി ആരംഭിച്ചു. യാത്രയ്ക്കിടയില്‍ ഒരു ടോയ്‌ലറ്റ് കണ്ടെത്താന്‍ സാധിച്ചില്ല. അതിനാലാണ് പൊതുസ്ഥലത്ത് മൂത്രമൊഴിക്കേണ്ടി വന്നത്. മന്ത്രി വിശദീകരിക്കുന്നു.

അതേസമയം ദേശീയപാതയില്‍ മന്ത്രിക്ക് ഒരു ടോയ്‌ലറ്റ് കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ അതിന് അര്‍ത്ഥം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ പരാജയമാണെന്നാണെന്ന് പ്രതിപക്ഷമായ എന്‍സിപി ചൂണ്ടിക്കാട്ടി. പെട്രോളിലും ഡീസലിലും സ്വച്ഛ് ഭാരത് നികുതി ഈടാക്കി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും എന്‍സിപി വക്താവ് നവാബ് മാലിക് ആരോപിച്ചു.

പ്രധാനമന്ത്രിയുടെ തന്നെ പാര്‍ട്ടിയിലെ മന്ത്രിമാര്‍ അച്ചടക്കരഹിതമായി പെരുമാറുമ്പോള്‍ അദ്ദേഹത്തിന് എങ്ങനെയാണ് ജനങ്ങളില്‍ നിന്നും അച്ചടക്കം പ്രതീക്ഷിക്കാനാകുകയെന്നും മാലിക് ചോദിച്ചു. സ്വച്ഛ് ഭാരത് പദ്ധതി ഒരു പരാജയമാണെന്ന് ബിജെപി മന്ത്രി തന്നെ തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍