UPDATES

വൈറല്‍

നീതി കിട്ടാന്‍ കോടതിയിലേക്ക് മാതാപിതാക്കളെയും ചുമന്നു ആദിവാസി യുവാവ് നടന്നത് 40 കിലോമീറ്റര്‍

ഒഡീഷയില്‍ നിന്നാണ് ഈ ദയനീയ കാഴ്ച

ഭാര്യയുടെ മൃതദേഹവുമായി കിലോമീറ്റുകള്‍ നടന്ന ഭര്‍ത്താവ്, സഹോദരന്റെ മൃതശരീരം സൈക്കിള്‍ കാരിയറില്‍ കെട്ടിവച്ചു തളളിക്കൊണ്ടു പോയ സഹോദരന്‍; ഇന്ത്യയുടെ നേര്‍ക്കാഴ്ച്ചകള്‍ ഇതുപോലെ പറയാന്‍ പലതുണ്ട്. ആ കൂട്ടത്തില്‍ ഒരെണ്ണം കൂടി. ഒഡീഷയില്‍ നിന്ന്. തനിക്കെതിരേയുള്ള കള്ളക്കേസില്‍ നിന്നും നീതി കിട്ടാന്‍ വേണ്ടിയുള്ള ഒരു ആദിവാസി യുവാവിന്റെ കഷ്ടപ്പാട് എത്രത്തോളമെന്ന് ഈ വീഡിയോ പറയും.

ഒഡീഷയിലെ മയൂര്‍ബഞ്ചില്‍ നിന്നും കാല്‍നടയായി 40 കിലോമീറ്ററാണ് ഈ ആദിവാസി യുവാവ് കോടതിയില്‍ എത്താനായി നടന്നത്. അയാളുടെ തോളില്‍ ഒരു മരക്കഷ്ണത്തിന്റെ രണ്ടറ്റത്തുമായി തൂക്കിയ വട്ടിയിലായി തന്റെ വൃദ്ധരായ മാതാപിതാക്കളും ഉണ്ടായിരുന്നു. ഇവരെയും ചുമന്നാണ് ആ യുവാവ് 40 കിലോമീറ്ററോളം നടന്ന് നീതി തേടി കോടതിയില്‍ എത്തിയത്…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍