UPDATES

വൈറല്‍

ഒരു നമ്പൂതിരിയേയും തോമാശ്ലീഹ ക്രിസ്ത്യാനി ആക്കിയിട്ടില്ല; ജാതി പ്രമാണിത്ത പരിപാടികള്‍ക്ക് ഇനിയില്ല: മാര്‍ കൂറിലോസ്

താഴെ കണ്ട കുറെ അഭിപ്രായങ്ങൾ വായിച്ചപ്പോൾ കുറിക്കുന്നതാണ്. പലരും എന്നെ ” തിരുമേനി ” എന്ന് വിളിക്കുന്നതും ഒരു സവർണ്ണ നിർമ്മിത മിത്താണ്. സുഹൃത്തേ എന്നോ, പിതാവേ എന്നോ ഇനി ഔപചാരിമാകണമെങ്കിൽ “ബിഷപ്പ് ” എന്നോ ഒക്കെ വിളിക്കാമല്ലോ.

ക്രൈസ്തവ സഭയുടെ കുടുംബയോഗങ്ങള്‍ ജാതി പ്രമാണിത്തം കാണിക്കാനും ഊട്ടിയുറപ്പിക്കാനുമുള്ള തട്ടിപ്പ് പരിപാടിയാണ് എന്ന് ബിഷപ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. മേല്‍ജാതി സ്വത്വവും പാരമ്പര്യവും ഊട്ടിയുറപ്പിക്കുന്ന ഇത്തരം പരിപാടികളില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചതായും തന്നെ ഇനി ആരും തിരുമേനി എന്ന് വിളിക്കരുതെന്നും മാര്‍ കൂറിലോസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. നമ്പൂതിരിമാരെ തോമാശ്ലീഹ ക്രിസ്ത്യാനികളാക്കി എന്ന് പറയുന്നത് പോലുള്ള അടിസ്ഥാനരഹിതവും പ്രതിലോമകരവുമായ അവകാശവാദങ്ങളും മിത്തുകളും തകര്‍ക്കപ്പെടേണ്ടതാണ് എന്നും മാര്‍ കൂറിലോസ് പറയുന്നു.

മാര്‍ കൂറിലോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌:

ഇന്ന് ഒരു തീരുമാനം കൂടി എടുക്കുന്നു: ഇനി മുതൽ “കുടുംബയോഗ വാർഷികം ” എന്ന പേരിൽ കേരളത്തിൽ മെയ്, ഡിസംബർ മാസങ്ങളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കില്ല. കൃത്രിമമായി സൃഷ്ടിച്ചെടുത്ത “മേൽജാതി ” സ്വത്വവും പാരമ്പര്യവും ഊട്ടി ഉറപ്പിക്കുവാനുള്ള കലാപരിപടികളാണ് ഇവയിൽ ഒട്ടേറെയും. ഒന്നുകിൽ പകലോമറ്റം, അല്ലെങ്കിൽ കള്ളിയാങ്കൽ ഇങ്ങിനെ പോകും ഇവരുടെ എല്ലാവരുടെയും വേരുകൾ! അവിടെയെല്ലാം ഉണ്ടായിരുന്ന “ഇല്ലങ്ങളി”ലെ ബ്രാഹ്മണരെ തോമാഗ്ലീഹ ക്രിസ്ത്യാനികളാക്കിയവരാണ് ഈ കുടുംബങ്ങളുടെയെല്ലാം പൂർവ്വികർ പോലും! ഇത്തരം അബദ്ധങ്ങൾ എല്ലാം ചേർത്ത് കുടുംബ ചരിത്രം പുസ്തകവുമാക്കി വക്കും. അടിസ്ഥാന രഹിതവും സവർണ്ണ ജാതിബദ്ധവും പ്രതിലോമകരവുമായ ഈവിധ മിത്തുകൾ തകർക്കപ്പെടണം – വ്യക്തിപരമായ അടുപ്പങ്ങൾ കൊണ്ട് ഇത്തരം പല പരിപാടികളിലും പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്: കുറ്റബോധമുണ്ട്. ഇനി ആവില്ല.

വാൽക്കഷണം:

താഴെ കണ്ട കുറെ അഭിപ്രായങ്ങൾ വായിച്ചപ്പോൾ കുറിക്കുന്നതാണ്. പലരും എന്നെ ” തിരുമേനി ” എന്ന് വിളിക്കുന്നതും ഒരു സവർണ്ണ നിർമ്മിത മിത്താണ്. സുഹൃത്തേ എന്നോ, പിതാവേ എന്നോ ഇനി ഔപചാരിമാകണമെങ്കിൽ “ബിഷപ്പ് ” എന്നോ ഒക്കെ വിളിക്കാമല്ലോ (ജാതിയെ ചെറുക്കാൻ ഏറ്റവും നല്ല ആയുധം ഇംഗ്ലീഷ് ഭാഷയെന്ന് ഒ.വി. വിജയൻ). നന്മൾ മാറണം – മാറ്റണം പലതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍