UPDATES

സിനിമാ വാര്‍ത്തകള്‍

പറഞ്ഞത് വളച്ചൊടിച്ചു, സെന്‍സേഷനുണ്ടാക്കാന്‍ ക്ലിപ്പുകള്‍ കൂട്ടിച്ചേര്‍ത്തു: ബ്രിട്ടാസിനെതിരെ മീര വാസുദേവന്‍

ആരെങ്കിലും നമ്മളോട് മോശമായി പെരുമാറിയാല്‍ നമ്മള്‍ മോശക്കാരാവുകയല്ല, നമ്മളോട് അങ്ങനെ പെരുമാറുന്നവരുടെ തനിനിറം വെളിവാകുകയാണ് ചെയ്യുക” – ബ്രിട്ടാസിനേയും കൈരളിയേയും കടന്നാക്രമിച്ച് മീര പറഞ്ഞു.

കൈരളി ചാനലിലെ ജെബി ജംഗ്ഷന്‍ അഭിമുഖ പരിപാടിക്കെതിരെയും അവതാരകന്‍ ജോണ്‍ ബ്രിട്ടാസിനെതിരെയും രൂക്ഷ വിമര്‍ശനവുമായി നടി മീരാ വാസുദേവന്‍. താന്‍ ജെബി ജംഗ്ഷനില്‍ പറഞ്ഞ വാചകങ്ങള്‍ വളച്ചൊടിച്ചുവെന്നും ഫ്ളോറില്‍ താന്‍ കാണാത്ത ക്ലിപ്പുകള്‍ സെന്‍സേഷന്‍ ഉണ്ടാക്കുന്നതിനായി, എയര്‍ ചെയ്തപ്പോള്‍ കൂട്ടിച്ചേര്‍ത്തുവെന്നുമുള്ള ആരോപണങ്ങളാണ് മീര വാസുദേവന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ഉന്നയിച്ചിരിക്കുന്നത്. “ആരെങ്കിലും നമ്മളോട് മോശമായി പെരുമാറിയാല്‍ നമ്മള്‍ മോശക്കാരാവുകയല്ല, നമ്മളോട് അങ്ങനെ പെരുമാറുന്നവരുടെ തനിനിറം വെളിവാകുകയാണ് ചെയ്യുക” – ബ്രിട്ടാസിനേയും കൈരളിയേയും കടന്നാക്രമിച്ച് മീര പറഞ്ഞു. മോഹന്‍ലാല്‍ നായകനായ ബ്ലസിയുടെ തന്മാത്രയായിരുന്നു ആദ്യത്തേതും ഏറ്റവും ശ്രദ്ധേയവുമായ ചിത്രം. തന്മാത്രക്ക് ശേഷം കാക്കി, ഗുല്‍മോഹര്‍, വൈരം തുടങ്ങിയ ചിത്രങ്ങളില്‍ മീര അഭിനയിച്ചു. ചക്കരമാവിന്‍ കൊമ്പത്താണ് മീരയുടെ ഏറ്റവും പുതിയ ചിത്രം.

ഈ ഷോ ചെയ്യുമ്പോള്‍ ഒരു കാര്യം ഞാന്‍ പ്രത്യേകം പറഞ്ഞിരുന്നു, വീട്ടില്‍ എനിക്കൊരു ചെറിയ കുട്ടിയുണ്ടെന്നും അവന്‍ എന്നെ മാത്രമല്ല, എന്റെ അഭിമുഖം നടത്തുന്ന ആളെയും, അയാള്‍ അവന്റെ അമ്മയോട് എങ്ങനെ പെരുമാറുന്നുവെന്ന് നോക്കുന്നുണ്ടെന്നും, അവന്‍ അയാളെ വിലയിരുത്തുന്നുണ്ടെന്നും ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ എന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയും തന്മാത്രയിലെ ചില ഇന്റിമേറ്റ് സീനുകളുടെ ക്ലിപ്പുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ഈ ഷോയുമായി ബന്ധപ്പെട്ട സോഷ്യല്‍മീഡിയ ട്രോളുകള്‍ ഉണ്ടായിരിക്കുന്നത്. എനിക്ക് എനിക്കറിയാം, ആരെങ്കിലും നമ്മളോട് മോശമായി പെരുമാറിയാല്‍ നമ്മള്‍ മോശക്കാരാവുകയല്ല, നമ്മളോട് അങ്ങനെ പെരുമാറുന്നവരുടെ തനിനിറം വെളിവാകുകയാണ് ചെയ്യുക. എനിക്ക് ഈ ഷോയെ കുറിച്ച് കൂടുതലൊന്നും അറിയുമായിരുന്നില്ല. ചെയ്യാമെന്ന് വാക്കു കൊടുത്തത് കൊണ്ടു മാത്രമാണ് ഞാന്‍ അത് ചെയ്തത്. വാക്ക് പാലിക്കുക മാത്രമാണ് ചെയ്തത്.

ഞാന്‍ ഒരു പ്രൊഫഷണലാണ്. ഈ ഷോ കാണുന്നത് എന്നെ മനസിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന, ബുദ്ധിയും വിവേകവുമുള്ള ആള്‍ക്കാരാണ് എന്ന് എനിക്ക് വിശ്വാസമുണ്ട്. ഒരു സ്ത്രീയെക്കുറിച്ച് മോശമായ എന്തെങ്കിലും പ്രചരിപ്പിക്കുമ്പോള്‍ ഒന്നോര്‍ക്കുക, നിങ്ങള്‍ അതുവഴി അപമാനിക്കുന്നത് അവളെ മാത്രമല്ല, നിങ്ങളുടെ അമ്മമാരും സഹോദരിമാരും ഉള്‍പ്പെടുന്ന സ്ത്രീസമൂഹത്തെ ഒന്നാകെയാണ്. സിനിമാപ്രവര്‍ത്തകരെ അപമാനിക്കുന്നതുവഴി ആര്‍ക്കെങ്കിലും സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഗുഡ് ലക്ക് – മീര പറയുന്നു.

മീര വാസുദേവന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌:

തന്മാത്രയില്‍ മോഹന്‍ലാലും മീര വാസുദേവനും അവതരിപ്പിക്കുന്ന ദമ്പതി കഥാപാത്രങ്ങളുടെ കിടപ്പറ രംഗത്തില്‍ ഇരുവരും പൂര്‍ണ നഗ്നരായിരുന്നു. ഇത് സംബന്ധിച്ച് മീര ഷോയില്‍ നടത്തിയ പരാമര്‍ശത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മീരയ്‌ക്കെതിരെ മോശം കമന്റുകളും പ്രചാരണങ്ങളും വന്നു. ഈ സാഹചര്യത്തിലാണ് ബ്രിട്ടാസിനേയും കൈരളിയേയും വിമര്‍ശിച്ച് അവര്‍ രംഗത്തെത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍