UPDATES

വൈറല്‍

നഗരത്തിന്റെ അഭിവൃദ്ധിക്കായി മേയറുടെ മുതലക്കല്യാണം!

തെക്കന്‍ മെക്‌സിക്കോയിലെ മുക്കുവരുടെ നഗരമായ സാന്‍ പെഡ്രോ ഹ്യൂമലൂലയുടെ മേയര്‍ വിക്ടര്‍ ഒഗ്ലലിയറാണ് മുതലയെ കല്യാണം കഴിച്ചത്

തന്റെ നഗരത്തിന്റെ അഭിവൃദ്ധിക്കായി നഗരപിതാവ് ചെയ്തത് ഒരു മുതലയെ അങ്ങ് കല്യാണം കഴിക്കുകയാണ്. തെക്കന്‍ മെക്‌സിക്കോയിലെ മുക്കുവരുടെ നഗരമായ സാന്‍ പെഡ്രോ ഹ്യൂമലൂലയുടെ മേയര്‍ വിക്ടര്‍ ഒഗ്ലലിയറാണ് മുതലയെ കല്യാണം കഴിച്ചത്. ജൂണ്‍ മുപ്പത്തിനായിരുന്നു ഈ കല്യാണം.

അണിയിച്ചൊരുക്കിയ പെണ്‍മുതലകുട്ടിയെ ബാന്‍ഡ് മേളങ്ങളുടെ അകമ്പടിയോടെയാണ് കല്യാണപന്തലില്‍ എത്തിച്ചത്. കൂടാതെ വധുവായ മുതലയെ നഗരപ്രദിക്ഷണം നടത്തിയാണ് വിവാഹ വേദിയില്‍ എത്തിച്ചത്.

വര്‍ഷങ്ങളായിതെക്കന്‍ മെക്‌സികോയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഒരു ആചാരമാണിത്. മുതലക്കല്യാണം തങ്ങള്‍ക്കും ദേശത്തിനും അഭിവൃദ്ധി കൊണ്ടുവരുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ വിശ്വാസം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍