UPDATES

വൈറല്‍

യുദ്ധവിമാനം പറപ്പിച്ച് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍: വീഡിയോ വൈറല്‍

നാവിക സേനയിലെ ഉദ്യോഗസ്ഥര്‍ എത്രമാത്രം വേഗതയിലാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് വ്യക്തമാകാന്‍ ഈ അനുഭവം സഹായിച്ചതായി മന്ത്രി

കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ സൈനിക വിമാനം പറത്തുന്നതിന്റെ വീഡിയോ വൈറലായി. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ മുന്‍നിര യുദ്ധവിമാനമായ സുഖോയി 30 എംകെ1 ആണ് മന്ത്രി പറത്തിയത്. ജോഥ്പൂരിലെ നാവിക സേനാ ആസ്ഥാനത്തായിരുന്നു മന്ത്രിയുടെ വിമാനം പറത്തല്‍.

രാജ്യത്തെ ആദ്യ വനിത പ്രതിരോധമന്ത്രിയായ നിര്‍മ്മല പൈലറ്റിന് പിന്നില്‍ റിയര്‍ സീറ്റിലാണ് ഇരുന്നത്. പൈലറ്റുമാരുടെ ജി സ്യൂട്ട് അണിഞ്ഞായിരുന്നു വിമാനം പറത്തല്‍. അവര്‍ വിമാനത്തിന്റെ യുദ്ധ ശേഷിയും പ്രവര്‍ത്തന മികവും വിലയിരുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാവിക സേനയിലെ ഉദ്യോഗസ്ഥര്‍ എത്രമാത്രം വേഗതയിലാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് വ്യക്തമാകാന്‍ ഈ അനുഭവം സഹായിച്ചതായി നിര്‍മ്മല സീതാരാമന്‍ പിന്നീട് വ്യക്തമാക്കി. ഈ അനുഭവം തന്റെ കണ്ണ് തുറപ്പിച്ചുവെന്നും ഒരിക്കലും മറക്കാനാകാത്തതാണെന്നും അവര്‍ പ്രതികരിച്ചു.

ആണവായുധം നിക്ഷേപിക്കാന്‍ ശേഷിയുള്ള യുദ്ധവിമാനമാണ് സുകോയി എംകെ1. ശത്രുക്കളുടെ അതിര്‍ത്തിയിലേക്ക് തുളച്ചുകയറി പോകാനുള്ള ഇതിന്റെ കഴിവ് ശ്രദ്ധേയമാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍