UPDATES

വൈറല്‍

ധനമന്ത്രാലയം ട്വീറ്റ് ചെയ്തു: “Sawa we h we s see see,” – എന്ത്?? അതെ, അത് തന്നെ….

ധനമന്ത്രാലയത്തിന്റെ മൊത്തത്തിലുള്ള കുഴപ്പങ്ങള്‍ തന്നെയാണോ അവരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിനേയും ബാധിച്ചിരിക്കുന്നത് എന്നാണ് പലരുടേയും സംശയം.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ‘covfefe’ ട്വീറ്റ് പ്രശസ്തമാണ്. അതിനേക്കാള്‍ മാരകമായ ഒന്നാണ് ധന മന്ത്രാലയത്തില്‍ നിന്ന് വന്നിരിക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഒരു വഴിക്കാക്കി എന്ന് പറഞ്ഞ് വിവിധ കോണുകളില്‍ നിന്ന് മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുയരുകയാണ്. നാട്ടുകാര്‍ ദീപാവലിയോടനുബന്ധിച്ച് ജി എസ് ടി പടക്കവും മോദി പടക്കവുമെല്ലാം വിപണിയിലെത്തിച്ച് കഴിഞ്ഞു. അസാധുവാക്കിയ നോട്ടുകളെല്ലാം നല്ല വെടിപ്പായി ബാങ്കില്‍ തന്നെ തിരിച്ചെത്തുകയും ചെയ്തു. ആകെ മൊത്തം കണ്‍ഫ്യൂഷനിലായ ധനമന്ത്രാലയത്തിന്റെ അവസ്ഥയാണ് ട്വീറ്റില്‍ കാണുന്നത് എന്ന വിലയിരുത്തലുണ്ട്. ഡല്‍ഹിയില്‍ പടക്കനിരോധനം ലംഘിച്ചയാളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വാര്‍ത്തയോട് ധനമന്ത്രാലയം പ്രതികരിച്ചിരിക്കുന്നത് ഇങ്ങനെയാണ് – “Ess”. ന്യൂസ് 18 ചാനലിനുള്ള റിപ്ലൈ ആണ് ട്വീറ്റുകള്‍.

ധനമന്ത്രാലയത്തിന്റെ മൊത്തത്തിലുള്ള കുഴപ്പങ്ങള്‍ തന്നെയാണോ അവരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിനേയും ബാധിച്ചിരിക്കുന്നത് എന്നാണ് പലരുടേയും സംശയം. ധനമന്ത്രാലയത്തിന് കാര്യമായ തകരാറുണ്ട് എന്ന് മുന്‍ ബിജെപി നേതാക്കളും മുന്‍ കേന്ദ്ര മന്ത്രിമാരുമായ യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂരിയും പറഞ്ഞിട്ടുണ്ട്. നോട്ട് നിരോധനം വലിയ കുഴപ്പുമുണ്ടാക്കിയെന്ന് മാധ്യമപ്രവര്‍ത്തകനും സാമ്പത്തിക വിദഗ്ധനും സംഘപരിവാര്‍ സഹയാത്രികനുമായ എസ് ഗുരുമൂര്‍ത്തി അടക്കമുള്ളവര്‍ തുറന്നുപറഞ്ഞു. ഏതായാലും ധനമന്ത്രാലയത്തിന് ട്വിറ്ററില്‍ ഇപ്പോള്‍ കനത്ത ട്രോളിംഗാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ജി എസ് ടിക്കുള്ള വിശദീകരണമാണ് ധനമന്ത്രാലയം കൊടുത്തിരിക്കുന്നത് എന്ന് ഒരു രസികന്‍ ട്വീറ്റ്. ജിഡിപി കണക്കാക്കാനുള്ള ഫോര്‍മുലയാണിതെന്ന് മറ്റൊരാളുടെ പരിഹാസം. ഈ ട്വീറ്റുകള്‍ സമ്പദ് വ്യവസ്ഥയില്‍ എങ്ങനെയാണ് പ്രതിഫലിക്കുന്നത് എന്ന് അന്വേഷിക്കാന്‍ ഫിനാന്‍സ് റിപ്പോര്‍ട്ടര്‍മാരോട് ആവശ്യപ്പെടുമെന്ന് ദ ഇന്ത്യന്‍ എക്‌സപ്രസ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍