UPDATES

വൈറല്‍

സ്രാവിന്റെ ആക്രമണത്തില്‍ നിന്ന് അദ്ഭുതകരമായൊരു രക്ഷപ്പെടല്‍

മോണ്‍ടെറി കടലിലൂടെ കയാക്കിംഗ് നടത്തുകയായിരുന്നു ബ്രയാന്‍. വെറും മൂന്ന് അടി മാത്രം അകലെയായിരുന്നു സ്രാവ്.

സ്രാവിന്റെ ആക്രമണത്തില്‍ നിന്ന് ഒരു ഡൈവര്‍ അദ്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ വീഡിയോയാണിത്. 18 വര്‍ഷത്തെ ഡൈവിംഗ് പരിചയമുള്ള ബ്രയാന്‍ കൊറിയറാണ് അദ്ഭുതകരമായി സ്രാവിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത്. അമേരിക്കയിലെ കാലിഫോര്‍ണിയയ്ക്ക് സമീപം പസിഫിക് സമുദ്രത്തിലെ മോണ്ടെറി ഉള്‍ക്കടലിലാണ് സംഭവം. മോണ്‍ടെറി കടലിലൂടെ കയാക്കിംഗ് നടത്തുകയായിരുന്നു ബ്രയാന്‍. വെറും മൂന്ന് അടി മാത്രം അകലെയായിരുന്നു സ്രാവ്. കോസ്റ്റ് ഗാര്‍ഡ് ഏറെ ദൂരെയായിരുന്നു. 20 മിനുട്ട് നീന്തിയ ശേഷം അതുവഴി പോകുകയായിരുന്ന ഒരു ബോട്ട് കണ്ടു. എന്നാല്‍ ബോട്ടിന് ലാഡറുണ്ടായിരുന്നില്ല. ബോട്ടുകാര്‍ 911 നമ്പറില്‍ വിളിച്ചു. അഞ്ച് മിനുട്ടിനുള്ളില്‍ കോസ്റ്റ് ഗാര്‍ഡെത്തി.

അദ്ഭുതകരമായ രക്ഷപ്പെടല്‍ എന്നേ പറയാനാവൂ. തന്റെ അനുഭവം ബ്രയാന്‍ നാഷണല്‍ ജ്യോഗ്രഫികുമായി പങ്കുവച്ചു: “കയാക്കില്‍ നിന്ന് ഞാന്‍ തെറിച്ച് വീഴുകയായിരുന്നു. ഞാന്‍ സഹായത്തിനായി ഉറക്കെ വിളിക്കാന്‍ തുടങ്ങി”. ഇത്രകാലത്തെ ഡൈവിംഗ് പരിശീലനവും വെള്ളത്തിലെ അനുഭവസമ്പത്തുമാണ് തനിക്ക് സഹായകമായതെന്ന് ബ്രയാന്‍ പറയുന്നു. അതേസമയം സമുദ്രത്തേയും സമുദ്രജീവികളേയും അത്രയൊന്നും പേടിക്കേണ്ട കാര്യമില്ലെന്നുമാണ് ബ്രയാന്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍