UPDATES

വൈറല്‍

യൂണിഫോമിട്ട വ്യാജന്മാരെ സൂക്ഷിക്കുക, ഇവന്‍ ഞങ്ങളില്‍പ്പെട്ടവനല്ല: ഇന്ത്യന്‍ ആര്‍മി

വാട്‌സ് ആപ്പ് നമ്പറായ +917290028579 എന്ന നമ്പറില്‍ നിന്നാണ് ഈ വ്യാജ വിവരം ഫോര്‍വേഡ് ചെയ്യപെട്ടിരിക്കുന്നത്.

പ്രളയ ദുരന്തം നേരിടുന്ന കേരളത്തിലെ രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് തെറ്റായ വിവരങ്ങളുമായി സൈനിക യൂണിഫോമില്‍ ഒരാള്‍. അതേസമയം ഇത്തരം വ്യാജന്മാരെ തിരിച്ചറിയണമെന്നും ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഇന്ത്യന്‍ ആര്‍മി ആവശ്യപ്പെട്ടു. കേരളത്തിലെ വലിയ ദുരന്തത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങളിലും ഇന്ത്യന്‍ ആര്‍മി പങ്കാളികളാണ്. വാട്‌സ് ആപ്പ് നമ്പറായ +917290028579 എന്ന നമ്പറില്‍ നിന്നാണ് ഈ വ്യാജ വിവരം ഫോര്‍വേഡ് ചെയ്യപെട്ടിരിക്കുന്നത് എന്നും ആര്‍മി പറയുന്നു. അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ (എഡിജിപിഐ) ആണ് ഇക്കാര്യം ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി അറിയിച്ചത്. ഇയാള്‍ക്ക് ഇന്ത്യന്‍ സൈന്യവുമായി യാതൊരു ബന്ധവുമില്ലെന്ന് ആര്‍മി വ്യക്തമാക്കി. ഇതൊരു സംഘപരിവാര്‍ പ്രചാരണം ആണ് എന്ന ആരോപണം സോഷ്യല്‍മീഡിയയില്‍ ശക്തമായി കഴിഞ്ഞു.

“എന്റെയൊക്കെ ഫാമിലി നാട്ടില്‍ വെള്ളത്തില്‍ കുടുങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് നാലു ദിവസമായി. ഒരു രക്ഷാപ്രവര്‍ത്തന ആള്‍ക്കാരും അവിടെയെത്തിയിട്ടില്ല. പ്ലീസ് മുഖ്യമന്ത്രീ നിങ്ങള്‍ക്കിത്ര വിവരമില്ലെന്ന് ഇന്നാണ് മനസിലായത്. എന്താണ് നിങ്ങളിങ്ങനെ പെരുമാറുന്നത്. നിങ്ങള്‍ ജനങ്ങള്‍ക്കിത്ര വിലകല്‍പ്പിക്കുന്നില്ലേ. അതോ വോട്ടിനുമാത്രമേ വിലകല്‍പ്പിക്കുന്നുള്ളോ. ആര്‍മി വന്നതുകൊണ്ട് നിങ്ങള്‍ക്കൊന്നും നഷ്ടപ്പെടാനില്ല. അവര്‍ വന്നാല്‍ അവരുടെ പരിപാടി വിത്തിന്‍ സെക്കന്റ്സ്, അവര്‍ക്ക് കിട്ടുന്ന ടൈമില്‍ അവര്‍ നടപ്പാക്കും. എത്രപേരെ രക്ഷിക്കണോ അത്രയും പേരെ രക്ഷിച്ചിട്ട് അവര്‍ പോവുകയേ ഉള്ളൂ. നിങ്ങളുടെ ഭരണം പിടിച്ചെടുക്കാനൊന്നും ആരും വരില്ല. തൊഴുത് പറയുകയാണ് നിങ്ങള്‍ക്കൊന്നും നഷ്ടപ്പെടാനില്ല” – ഇങ്ങനെയൊക്കെയാണ് ഇയാള്‍ വീഡിയോയില്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍