UPDATES

വൈറല്‍

വൈറലായി ‘നമ്മുടെ മണിയാശാന്‍’

മൂന്നാം ക്‌ളാസ്സുകാരൻ, കാട്ടു കുരങ്ങു തുടങ്ങിയ മനുഷ്യത്വവിരുദ്ധമായ പരിഹാസങ്ങളോടെയാണ് എം എം മണിയുടെ മന്ത്രിപദത്തെ പലരും വരവേറ്റത്

എൽഡിഎഫ് സർക്കാർ അധികാരത്തിലേറി രണ്ടുവർഷം കഴിയവേ വൈദ്യുതി രംഗത്തിലുണ്ടായ വൻ പുരോഗതിയെ പറ്റി എം എം മണി കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. ഉൽപാദന‐പ്രസരണ‐വിതരണ രംഗങ്ങളിൽ വൻ പുരോഗതിയാണ‌് ഉണ്ടായത‌്. രണ്ടു വർഷംകൊണ്ട് 140 മെഗാവാട്ട് വൈദ്യുതി അധികം ഉൽപാദിപ്പിക്കാനായി. കഴിഞ്ഞ യുഡിഎഫ് സർക്കാർ 85 മെഗാവാട്ടായിരുന്നു അഞ്ചുവർഷം കൊണ്ട് ഉൽപാദിപ്പിച്ചത്. മുൻ സർക്കാരിന്റെ കാലത്ത് മുടങ്ങിക്കിടന്ന മൊത്തം 106 മെഗാവാട്ട് ശേഷിവരുന്ന മൂന്ന്‌ ജല വൈദ്യുത പദ്ധതികളുടെ നിർമാണം പുനഃരാരംഭിച്ചു. വൈദ്യുതി വകുപ്പിനുകീഴിൽ നടക്കുന്ന അഞ്ച് പ്രധാന പദ്ധതികൾ ഒന്നിച്ചുചേർത്ത് ഊർജ കേരള മിഷൻ എന്നപേരിൽ നടപ്പാക്കുകയാണ്. ഇതിന്റെ ഉദ്‌ഘാടനം 14 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിർവഹിക്കും, തൊഴിൽരഹിതർക്ക് കൈത്താങ്ങായി കെഎസ്ഇബി മസ്ദൂർമാരുടെ റാങ്ക് ലിസ്റ്റിൽ നിന്നും പരമാവധി നിയമനം, വൈദ്യുതി ബിൽ എവിടെയും എപ്പോഴും അടയ്ക്കാൻ സൗകര്യം ഉണ്ടാക്കി. ബിൽ അടയ്ക്കാൻ മൊബൈൽ ആപ്പും സാധ്യമാക്കി. 2016‐17 ലെ ദേശീയ ഊർജ സംരക്ഷണ അവാർഡ് കേരളത്തിന് നേടാനായി. എം എം മണിയുടെ രണ്ടു വർഷത്തെ പ്രവർത്തന മികവ് രാഷ്ട്രീയഭേദമന്യേ അഭിനന്ദനാർഹം ആണ്.

സാധാരണക്കാരന്റെ ഭാഷയും കാര്‍ക്കശ്യസ്വഭാവവുമുള്ള എം.എം. മണി ഇടുക്കിയില്‍ സി.പി.എമ്മിന്റെ നേതാവാണെങ്കിലും രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും പ്രിയങ്കരനാണ് അദ്ദേഹം. തന്നെത്തേടിയെത്തുന്ന ആവശ്യക്കാര്‍ക്ക് രാഷ്ട്രീയം നോക്കാതെ സഹായം ചെയ്തു നല്‍കാനും അദ്ദേഹം മടികാട്ടാറില്ല. പുറത്തുള്ളവര്‍ എന്തു പറഞ്ഞാലും ഇടുക്കിക്കാര്‍ക്കറിയാം മണിയാശാനെയും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഇന്നലെകളെയും. തോട്ടം തൊഴിലാളികളുടെയും കുടിയേറ്റകര്‍ഷകന്റെയും സാധാരണക്കാരുടെയും ഒപ്പം നിന്ന അവരുടെ സമരനായകനാണ് അദ്ദേഹം. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് അവര്‍ക്കൊപ്പം നിന്ന് അവരുടെ നേതാവായ സാധാരണക്കാരന്‍.

മൂന്നാം ക്‌ളാസ്സുകാരൻ, കാട്ടു കുരങ്ങു തുടങ്ങിയ മനുഷ്യത്വവിരുദ്ധമായ പരിഹാസങ്ങളോടെയാണ് എം എം മണിയുടെ മന്ത്രിപദത്തെ പലരും വരവേറ്റത്. എന്നാൽ ഇച്ഛാശക്തിയുടെ, വൈദ്യുതിവകുപ്പിൽ നവീനമായ ഇടപെടലുകളുടെ, എല്ലാം പര്യായമായി മാറിക്കൊണ്ടായിരുന്നു ശത്രുക്കളോടുള്ള അദ്ദേഹത്തിന്റെ മധുര പ്രതികാരം കാലവർഷം കനത്തതോടെ സംസ്ഥാനത്തുടനീളം വ്യാപകമായ നാശ നഷ്ട്ടങ്ങൾ റിപ്പോട് ചെയ്യുന്നുണ്ട്. ശക്തമായ തയ്യാറെടുപ്പുകൾ ആണ് എം എം മണിയുടെ കീഴിൽ വൈദ്യുതി വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്.

തന്റെ വാഗ്വിലാസംകൊണ്ട് അടിക്കടി വിവാദങ്ങളിലും ചെന്നു ചാടാറുണ്ട് മണിയാശാന്‍. ഏറ്റവും ഒടുവില്‍ പെണ്‍പ്പിളൈ ഒരുമൈ നേതാക്കള്‍ക്കെതിരെ നടത്തി എന്നു പറയുന്ന അപകീര്‍ത്തികരമായ പ്രസ്താവനയാണ് വലിയ വിവാദം ഉണ്ടാക്കിയത്. എന്നാല്‍ അത് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണ് എന്ന വാദവും ശക്തമാണ്. പലപ്പോഴും ഗ്രാമീണ ശൈലി എന്നു പറഞ്ഞു പാര്‍ട്ടി മണിയാശാന്‍റെ രക്ഷയ്ക്കെത്താറുണ്ടെങ്കിലും മന്ത്രിപ്പണി തുടങ്ങിയതോടെ കര്‍ശനമായ നിയന്ത്രണവും വെച്ചിട്ടുണ്ട്.

എന്തായാലും വൈദ്യുതി വകുപ്പില്‍ നടത്തുന്ന നല്ല പ്രവര്‍ത്തനങ്ങളുടെ പേരില്‍ മണിയാശാന്‍ ആളുകളുടെ ഇഷ്ടം പിടിച്ചുപറ്റി വരികയാണ്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം പേര് ഷെയർ ചെയ്ത ചിത്രങ്ങളിൽ ഒന്ന് മണിയാശാൻ നേരിട്ടെത്തി അടിമാലിയിലെ റോഡിൽ വീണ മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് നേതൃത്വം നൽകുന്നതാണ്. പോലീസിന്റെ അകമ്പടിയോ, ടി വി ചാനലുകാരോ, പി ആർ ടീമോ ഇല്ലാതെ. ‘നമ്മുടെ മണിയാശാന്‍’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍