UPDATES

വൈറല്‍

റാലിക്കിടെ പന്തല്‍ തകര്‍ന്ന് ആശുപത്രിയിലായവര്‍ക്ക് ഓട്ടോഗ്രാഫ് സമാശ്വാസവുമായി മോദി /വീഡിയോ

പന്തല്‍ തകരുന്നത് കണ്ട്, പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരടക്കം രക്ഷാപ്രവര്‍ത്തിന് ഇറങ്ങി.

പശ്ചിമ ബംഗാളിലെ മിഡ്നാപുരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി പ്രസംഗത്തിനിടെ താല്‍ക്കാലിക പന്തല്‍ തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സന്ദര്‍ശിക്കുന്നതിനിടയില്‍ ആശുപത്രിക്കിടക്കയില്‍ കിടന്ന് ഓട്ടോഗ്രാഫ് ചോദിക്കുന്ന സ്ത്രീ നീട്ടിയ പേപ്പറില്‍ ഒപ്പിട്ട് കൊടുക്കുന്ന മോദിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സ്ത്രീകളടക്കം 44 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

പന്തല്‍ തകരുന്നത് കണ്ട്, പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരടക്കം രക്ഷാപ്രവര്‍ത്തിന് ഇറങ്ങി. പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്ന ഡോക്ടറുടെ നേതൃത്വത്തിലായിരുന്നു പരിക്കേറ്റവരെ ശുശ്രൂഷിച്ചത്.

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കെട്ടിപ്പൊക്കിയ താല്‍ക്കാലിക പന്തലിന്റെ തൂണുകളില്‍ ആളുകള്‍ പിടിച്ചുകയറിയതാണ് അപകട കാരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍