UPDATES

വൈറല്‍

കുടുംബം വിറ്റുപോലും വാങ്ങാന്‍ കഴിയാത്ത ചില മദ്യങ്ങള്‍; 10 ലക്ഷം തൊട്ട് 12 കോടി വരെയുള്ള ബ്രാന്‍ഡുകള്‍

ഈ മദ്യങ്ങളില്‍ പലതും 50 വര്‍ഷവും 100 വര്‍ഷവുമൊക്കെ പഴക്കമുള്ളവയാണ്‌

ഈ മദ്യങ്ങള്‍ വാങ്ങണമെങ്കില്‍ നമ്മുടെ കുടുംബം വിറ്റാല്‍ പോലും കഴിയില്ല. 10 ലക്ഷം തൊട്ട് 12 കോടി വരെയാണ് ഈ ബ്രാന്‍ഡുകളിലെ മദ്യത്തിന്റെ വിലകള്‍. പണം ഉണ്ടെങ്കില്‍ മാത്രം ഈ ബ്രാന്‍ഡുകള്‍ മേടിക്കാം എന്നു കരുതിയെങ്കില്‍ തെറ്റി. ഭാഗ്യം കൂടി വേണം ഈ മദ്യം ഒന്നും രുചിച്ച് നോക്കാന്‍. കാരണം ഈ മദ്യങ്ങളില്‍ പലതും 50 വര്‍ഷവും 100 വര്‍ഷവുമൊക്കെ പഴക്കമുള്ളവയാണ്‌. സാധാരണ ബ്രാന്‍ഡുകളെ പോലെയല്ല ഒന്നോ രണ്ടോ ബോട്ടിലുകള്‍ മാത്രമേ ഇവ കാണുകയുള്ളൂ.

ഗ്ലെന്‍ഫിഡിച്ച് 50 വര്‍ഷം പഴക്കമുള്ള ഓള്‍ഡ് സിംഗിള്‍ മാള്‍ട്ട് സ്‌കോച്ച് വിസ്‌കിയുടെ വില 10.17 ലക്ഷമാണ്. ഹൈലന്‍ഡ് പാര്‍ക്ക് 50 വര്‍ഷം പഴക്കമുള്ള ഓള്‍ഡ് സിംഗിള്‍ മാള്‍ട്ട് സ്‌കോച്ച് വിസ്‌കിയുടെ വില 11.12 ലക്ഷം, മക്കല്ലന്‍ 60 വര്‍ഷം പഴക്കമുള്ള ഓള്‍ഡ് സിംഗിള്‍ മാള്‍ട്ട് സ്‌കോച്ച് വിസ്‌കിയുടെ വില 12.71 ലക്ഷമാണ്, അപൂര്‍വ്വ ശേഖരത്തില്‍പെട്ട 1926 മക്കല്ലന്‍ ഫൈന്‍ ഫൈന്റെ വില 47.68 ലക്ഷമാണ്, ഡാല്‍മോര്‍ 64 ട്രിന്റാസ് സിംഗിള്‍ മാള്‍ട്ട് വിസ്‌കിയുടെ വില 1.01 കോടിയാണ്, ഇങ്ങനെ പോയി അവസാനം നിലവിലെ ഏറ്റവു വില കൂടിയ മദ്യം എന്നത് ഹെന്ററി ഫോര്‍ ഡൂഡോഗെനന്‍ ഹെറിറ്റേജാണ്. ഈ മദ്യത്തിന്റെ വില 12.08 കോടിയാണ്. ബാക്കിയുള്ള മദ്യത്തിന്റെ വില കാണാന്‍ വീഡിയോ കാണൂ:

ലോകത്തിലെ ഏറ്റവും വില കൂടിയ മദ്യങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ക്ക്- https://goo.gl/XLh4dk

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍