UPDATES

വൈറല്‍

മുംബൈ എയര്‍ പോര്‍ട്ടില്‍ വിമാനങ്ങള്‍ വെള്ളത്തില്‍ ഒഴുകിനടക്കുന്നു/ വീഡിയോ

കനത്ത മഴ കാരണം രാജ്യാന്തര സര്‍വീസുകള്‍ ഉള്‍പ്പെടെ നിരവധി വിമാനങ്ങള്‍ സമയം വൈകിയാണ് എത്തിയത്

കഴിഞ്ഞ നാല് ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് മുംബൈ നഗരം സ്തംഭിച്ചിരിക്കുകയാണ്. ശനിയാഴ്ച തുടങ്ങിയ മഴയ്ക്ക് ഇതുവരെ ശമനമുണ്ടായിട്ടില്ല. തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗങ്ങളും വെളളത്താല്‍ മുങ്ങിയിരിക്കുകയാണ്. റോഡ് -റെയില്‍- വിമാന ഗതാഗതം താറുമാറായി. ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ എല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്. കുര്‍ള റെയില്‍വേ സ്റ്റേഷന്‍ സിയോണ്‍, ദാദര്‍, മുംബൈ സെന്‍ട്രല്‍, കുര്‍ള, അന്തേരി, സാകിനാക തുടങ്ങിയ സ്ഥലങ്ങള്‍ വെള്ളപ്പൊക്കത്തിലാണ്. റോഡില്‍ മുഴുവന്‍ വെളളം നിറഞ്ഞതിനാല്‍ വാഹനങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. രാജ്യാന്തര സര്‍വീസുകള്‍ ഉള്‍പ്പെടെ നിരവധി വിമാനങ്ങള്‍ സമയം വൈകിയാണ് എത്തിയത്. മുംബൈ എയര്‍ പോര്‍ട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വിമാനങ്ങള്‍ ഉള്‍പ്പടെ അടിതെറ്റുന്നത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. വീഡിയോ കാണാം-

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍