UPDATES

വൈറല്‍

പരാതി തരാനെത്തിയ യുവാവിനോട് മുംബയ് പൊലീസ് പറഞ്ഞു: “ഹാപ്പി ബര്‍ത്ത്‌ഡേ ടു യു”

പരാതിക്കാരനായ അനീഷിന്റെ വ്യക്തിഗത വിവരങ്ങള്‍ പരിശോധിക്കുമ്പോളാണ് ആ ദിവസമാണ് ജന്മദിനം എന്ന് കാണുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തയുടന്‍ കേക്ക് കൊണ്ടുവന്ന് മുറിച്ചു.

മുംബയ് പൊലീസിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഏറെ ശ്രദ്ധേയമാണ്. ജനങ്ങള്‍ക്ക് രസകരമായ തരത്തില്‍ പ്രധാനപ്പെട്ട സന്ദേശങ്ങള്‍ മുംബയ് പൊലസിന്റെ ട്വീറ്റുകളില്‍ വരാറുണ്ട്. ഗതാഗതനിയമങ്ങള്‍ മുതല്‍ ലോക മൃഗക്ഷേമ ദിനം വരെ വിവിധ വിഷയങ്ങള്‍ അത് കൈകാര്യം ചെയ്യും. ഈ ‘ജനമൈത്രി’ സോഷ്യല്‍ മീഡിയയില്‍ മാത്രമേ കാണിക്കാറുള്ളൂ എന്ന് വിചാരിക്കരുത്. ഈയടുത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ ആളുടെ പിറന്നാള്‍ ആഘോഷിച്ചാണ് മുംബയ് പൊലീസ് വ്യത്യസ്തരായത്. ഒരു ബര്‍ത്ത്‌ഡേ പാര്‍ട്ടി തന്നെ സാകിനാക സ്റ്റേഷനിലെ പൊലീസുകാര്‍ സംഘടിപ്പിച്ചു.

പരാതിക്കാരനായ അനീഷിന്റെ വ്യക്തിഗത വിവരങ്ങള്‍ പരിശോധിക്കുമ്പോളാണ് ആ ദിവസമാണ് ജന്മദിനം എന്ന് കാണുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തയുടന്‍ കേക്ക് കൊണ്ടുവന്ന് മുറിച്ചു. പൊലീസുകാര്‍ കേക്ക് അനീഷിന്‍റെ വായില്‍ വച്ചു കൊടുത്തു. ഒക്ടോബര്‍ 14ന് ട്വിറ്ററില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തു. ഏതായാലും സോഷ്യല്‍ മീഡിയ മുംബയ് പൊലീസിനെ പ്രശംസ കൊണ്ട് മൂടുകയാണ്. ലവ് യു മുംബയ് പൊലീസ് എന്ന് ചിലര്‍ ട്വിറ്ററില്‍ കുറിച്ചു. വളരെ ഗൗരവമുള്ളതും ജനങ്ങള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കുന്നതുമായ ട്വീറ്റുകള്‍ക്കിടയില്‍ ഇത്തരം രസികന്‍ പരിപാടികളും തങ്ങള്‍ക്കുണ്ടെന്ന് വ്യക്തമാക്കുകയാണ് മുംബയ് പൊലീസ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍