UPDATES

വൈറല്‍

എന്റെ അമ്മ ഇറ്റലിക്കാരിയാണ്, മറ്റ് പല ഇന്ത്യക്കാരേക്കാളും കൂടുതല്‍ ഇന്ത്യക്കാരിയും: രാഹുല്‍ ഗാന്ധി

ഞാന്‍ കണ്ടിട്ടുള്ള പല ഇന്ത്യക്കാരേക്കാളും കൂടുതല്‍ ഇന്ത്യക്കാരിയാണ് അവര്‍. എന്റെ അമ്മ ഈ രാജ്യത്തിന് വേണ്ടി വലിയ നഷ്ടങ്ങള്‍ അനുഭവിച്ചു, സഹിച്ചു. പ്രധാനമന്ത്രിയുടെ നിലവാരമാണ് ഇത്തരം ആക്ഷേപ പരാമര്‍ശങ്ങളിലൂടെ അദ്ദേഹം വെളിവാക്കുന്നത്.

അതെ, എന്റെ അമ്മ ജന്മം കൊണ്ട് ഒരു ഇറ്റലിക്കാരിയാണ്. എന്നാല്‍ അവര്‍ അവരുടെ ജീവിതത്തിന്റെ നല്ല ഭാഗവും കഴിഞ്ഞത് ഇന്ത്യയിലാണ്. ഞാന്‍ കണ്ടിട്ടുള്ള പല ഇന്ത്യക്കാരേക്കാളും കൂടുതല്‍ ഇന്ത്യക്കാരിയാണ് അവര്‍. എന്റെ അമ്മ ഈ രാജ്യത്തിന് വേണ്ടി വലിയ നഷ്ടങ്ങള്‍ അനുഭവിച്ചു, സഹിച്ചു. പ്രധാനമന്ത്രിയുടെ നിലവാരമാണ് ഇത്തരം ആക്ഷേപ പരാമര്‍ശങ്ങളിലൂടെ അദ്ദേഹം വെളിവാക്കുന്നത് – മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പറഞ്ഞു.

എന്നെ ഒരു ഭീഷണിയായി അദ്ദേഹം കാണുന്നു. അതുകൊണ്ടാണ് ഇങ്ങനെ വ്യക്തിപരമായ ആക്രമണവുമായി രംഗത്തെത്തുന്നത് – കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ദിവസമായ ഇന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയോടൊപ്പം ബംഗളൂരുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍