UPDATES

വൈറല്‍

സര്‍ദാര്‍ നരേന്ദ്ര സിംഗ് മോദി: അടിയന്തരാവസ്ഥ കാലത്തെ മോദിയുടെ വേഷം ഇങ്ങനെ

എന്നാല്‍ അന്ന് നിരോധിക്കപ്പെട്ടിരുന്ന ആര്‍എസ്എസിന്റെ ഒരു സാധാരണ പ്രചാരകനായിരുന്ന നരേന്ദ്ര മോദി ജയിലില്‍ പോയില്ല. പകരം ഒളിവില്‍ കഴിഞ്ഞു.

അടിയന്തരാവസ്ഥയുടെ 43ാം വാര്‍ഷികത്തില്‍ ഇന്നത്തെ ബിജെപിയുടെ പഴയ രൂപമായ ജനസംഘത്തിന്റെ നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനെക്കുറിച്ചും ജയിലില്‍ കിടന്നതിനെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈയിലെ പൊതുയോഗത്തില്‍ പ്രസംഗിച്ചിരുന്നു. ജനസംഘത്തിന്റേയും ആര്‍എസ്എസിന്റേയും നേതാക്കള്‍ അന്ന് മറ്റ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം ജയിലിലായിരുന്നു. എന്നാല്‍ അന്ന് നിരോധിക്കപ്പെട്ടിരുന്ന ആര്‍എസ്എസിന്റെ ഒരു സാധാരണ പ്രചാരകനായിരുന്ന നരേന്ദ്ര മോദി ജയിലില്‍ പോയില്ല. പകരം ഒളിവില്‍ കഴിഞ്ഞു.

താടിയും സിഖ് തലപ്പാവും വച്ച് പ്രച്ഛന്ന വേഷനായി നരേന്ദ്ര സിംഗ് മോദി എന്ന പേരിലാണ് അക്കാലത്ത് മോദി പുറത്തിറങ്ങിയിരുന്നത് എന്നാണ് എക്കണോമിക് ടൈംസ്‌ പറയുന്നത്. ജനസംഘം നേതാക്കള്‍ക്ക് ജയിലില്‍ രഹസ്യമായി നിരോധിത പുസ്തകങ്ങള്‍ മോദി എത്തിച്ചിരുന്നതായി പറയുന്നു. ജോര്‍ജ് ഫെര്‍ണാണ്ടസ് അടക്കമുള്ള നേതാക്കളെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കുന്നിതിലും മോദിയടക്കമുള്ള യുവാക്കള്‍ അക്കാലത്ത് പങ്ക് വഹിച്ചിരുന്നതായും ഇടി പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍