UPDATES

വൈറല്‍

മോഡല്‍ യുണൈറ്റഡ് നാഷന്‍സ് സ്ത്രീകള്‍ക്ക് മോഡലിംഗ് മികവ് കാട്ടാനുള്ള വേദി: കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമര്‍

ജനുവരി 19 മുതല്‍ 21 വരെ ന്യൂഡല്‍ഹിയില്‍ നടന്ന മാതൃകാ ഐക്യ രാഷ്ട്ര സമ്മേളനത്തിന് ജനുവരി 16ന് അയച്ച അയച്ച ആശംസാ സന്ദേശത്തിലാണ് നരേന്ദ്ര സിംഗ് തോമര്‍ ഇക്കാര്യം പറയുന്നത്.

മോഡല്‍ യുണൈറ്റഡ് നാഷന്‍സ് എന്ന് പറയുന്നത് സ്ത്രീകള്‍ക്ക് മോഡലിംഗ് രംഗത്തെ മികവ് പ്രദര്‍ശിപ്പിക്കാനും കരിയര്‍ സാധ്യതകള്‍ തേടാനുമുള്ള വേദിയാണെന്ന് കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമര്‍. കേന്ദ്ര ഗ്രാമവികസന, പഞ്ചായത്തീരാജ് മന്ത്രിയായ തോമര്‍ തന്റെ ഔദ്യോഗിക ലെറ്റര്‍ ഹെഡിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ജനുവരി 19 മുതല്‍ 21 വരെ ന്യൂഡല്‍ഹിയില്‍ നടന്ന മോഡല്‍ യുണൈറ്റഡ് നാഷന്‍സ് സമ്മേളനത്തിന് ജനുവരി 16ന് അയച്ച അയച്ച ആശംസാ സന്ദേശത്തിലാണ് നരേന്ദ്ര സിംഗ് തോമര്‍ ഇക്കാര്യം പറയുന്നത്.

ഐക്യരാഷ്ട്ര സംഘടന, അന്താരാഷ്ട്ര ബന്ധങ്ങള്‍, നയതന്ത്രം തുടങ്ങിയവ സംബന്ധിച്ച് വിദ്യാഭ്യാസം നല്‍കുന്നതിനുള്ള പദ്ധതിയാണ് മോഡല്‍ യുണൈറ്റഡ് നാഷന്‍സ് (എംയുഎന്‍). കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഗൗരവ് പാന്ധി ആണ് മന്ത്രിയുടെ സന്ദേശത്തിന്‍റെ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍