UPDATES

വൈറല്‍

കേരളത്തിലെ ബീഫ് പ്രതിഷേധം: എന്‍ഡിടിവി അവതാരക ബിജെപി വക്താവിനെ ലൈവ് ഷോയില്‍ നിന്ന് പുറത്താക്കി/ വീഡിയോ

കണ്ണൂരില്‍ കന്നുകുട്ടിയെ പൊതുജന മധ്യത്തില്‍ കശാപ്പ് ചെയ്തതുമായി ബന്ധപ്പെട്ടുള്ള ഇന്നലെ നടന്ന ചര്‍ച്ചയിലായിരുന്നു സംഭവം

കന്നുകാലി കശാപ്പില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരേ കേരളത്തില്‍ നടന്ന പ്രതിഷേധങ്ങളെ ബന്ധപ്പെടുത്തി എന്‍ഡിടിവിയില്‍ നടന്ന തത്സമയ ചര്‍ച്ചയില്‍ നിന്നും ബിജെപി നേതാവിനെ അവതാരക ഇറക്കി വിട്ടു.

അപകീര്‍ത്തീകരമായ പരാമര്‍ശം നടത്തി എന്നാരോപിച്ചായിരുന്നു ബിജെപി ദേശീയ വക്താവ് സാമ്പിത് പത്രയെ എന്‍ഡിടിവി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ നിധി റസ്ദാന്‍ ചര്‍ച്ചയില്‍ നിന്നും പുറത്താക്കിയത്.

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കന്നുകുട്ടിയെ പൊതുജന മധ്യത്തില്‍ കശാപ്പ് ചെയ്തതുമായിബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ക്കിടയില്‍ പത്രയുടെ ആക്ഷേപം ഈ വിഷയത്തില്‍ ചാനലിനും അവതാരകയ്ക്കും പ്രത്യേക അജണ്ടയുണ്ടെന്നായിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഒന്നുകില്‍ ക്ഷമാപണം നടത്തുകയോ അല്ലെങ്കില്‍ ചാനലില്‍ നിന്ന് പോവുകയോ വേണമെന്ന് നിധി റാസ്ദാന്‍ വ്യക്തമാക്കി. എന്നാല്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പത്ര തുടര്‍ന്നതോടെ, നിലപാട് മാറ്റാതെ ഒരു വിധത്തിലും കേള്‍ക്കാന്‍ തയാറല്ല എന്ന് നിധി റാസ്ദാന്‍ വ്യക്തമാക്കി. ഒടുവില്‍ ചര്‍ച്ചയ്ക്കെത്തിയ മറ്റുള്ളവരിലേക്ക് മാത്രം ക്യാമറ തിരിച്ചു പത്രയുമായുള്ള സംഭാഷണം നിധി അവസാനിപ്പിച്ചു.

വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍