‘നോര്‍ത്ത് സ്റ്റാര്‍ 2 മീഡിയം റേഞ്ച് മിസൈല്‍’ തകരുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്
അമേരിക്കയെ വെല്ലുവിളിച്ച് ഒരു യുദ്ധസമാന ലാഹചര്യം സൃഷ്ടിച്ചിരിക്കുന്ന നോര്‍ത്ത് കൊറിയയുടെ പുതിയ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടു. മിസൈല്‍ വിക്ഷേപിക്കുന്നതിന്റെയും തകരുന്നതിന്റെയും പൂര്‍ണ വീഡിയോ പുറത്തായിട്ടുണ്ട്. ‘നോര്‍ത്ത് സ്റ്റാര്‍ 2 മീഡിയം റേഞ്ച് മിസൈല്‍’ തകരുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എപ്രില്‍ 17-ന് രാവിലെയാണ് മിസൈല്‍ വിക്ഷേപിച്ചതെന്നാണ് വീഡിയോയുടെ കൂടെയുള്ള കുറിപ്പില്‍ പറയുന്നത്.