UPDATES

വൈറല്‍

സിപിഎം ഏരിയ സമ്മേളന ഫ്‌ളക്‌സ് ബോര്‍ഡില്‍ ‘സഖാവ്’ കിം ജോങ് ഉന്നും

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റാകുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. നെഹ്രു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് അധ്യക്ഷനുണ്ടാകില്ലെന്നായിരുന്നു കോടിയേരിയുടെ പരിഹാസം.

മാര്‍ക്‌സ്, എംഗല്‍സ്, ലെനിന്‍, സ്റ്റാലിന്‍ എന്നിവര്‍ക്ക് ശേഷം, 90കള്‍ മുതല്‍ കേരളത്തിലെ സിപിഎമ്മിന്റെ ഫ്‌ളക്‌സുകളില്‍ നിറഞ്ഞുനിന്ന അന്താരാഷ്ട്ര നേതാക്കള്‍ ചെ ഗവാരയും ഫിദല്‍ കാസ്‌ട്രോയുമാണ്. മാവോ സെ ദോങും ഹോ ചിമിനുമൊക്കെ അപൂര്‍വമായി വന്നിട്ടുണ്ടാകും. എന്നാല്‍ ഉത്തരകൊറിയന്‍ സഖാക്കള്‍ സാധാരണയായി അങ്ങനെ ഇടം പിടിക്കാറില്ല. കുടുംബ സ്വേച്ഛാധിപത്യം നിലവിലുള്ള രാജ്യമായ ഉത്തരകൊറിയയെ കമ്മ്യൂണിസ്റ്റ് രാജ്യമായി തന്നെയാണ് സിപിഎം അംഗീകരിച്ചിട്ടുള്ളതെങ്കിലും ഉത്തരകൊറിയന്‍ നേതാക്കള്‍ കേരളത്തില്‍ അത്ര ജനപ്രിയരല്ല. ഇപ്പോള്‍ ഈ കുറവും സിപിഎം പ്രവര്‍ത്തകര്‍ നികത്തിയിരിക്കുന്നു. സിപിഎം നെടുങ്കണ്ടം (ഇടുക്കി ജില്ല) ഏരിയ സമ്മേളനത്തോടനുബന്ധിച്ച് സ്ഥാപിച്ച ഫ്ളക്സ് ബോഡില്‍ ഉത്തരകൊറിയന്‍ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന്റെ ചിത്രമുണ്ട്.

പാമ്പാടുംപാറ ലോക്കല്‍ കമ്മിറ്റിയാണ് ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് കിം ജോങ് ഉന്നിന്റെ ചിത്രം പതിച്ച ബോര്‍ഡ് താന്നിമൂടിന് സമീപം സ്ഥാപിച്ചത്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റാകുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. നെഹ്രു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് അധ്യക്ഷനുണ്ടാകില്ലെന്നായിരുന്നു കോടിയേരിയുടെ പരിഹാസം. ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടി നേതാക്കളായ മുത്തച്ഛന്‍ കിം ഇല്‍ സുംഗിനും അച്ഛന്‍ കിം ഇല്‍ ജോംഗിനും ശേഷം പാര്‍ട്ടിയുടെയും ഉത്തരകൊറിയന്‍ ഭരണകൂടത്തിന്‍റെയും നേതൃത്വം ഏറ്റെടുത്തത് കിം ജോംഗ് ഉന്‍ ആണ്.

നെഹ്റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ്സിന് അധ്യക്ഷനുണ്ടാവില്ലെന്ന് കോടിയേരി

‘പ്രവാസി പ്രാഞ്ചിമാരുടെ കമ്പനിയിലെ അലവലാതി മക്കളെപ്പോലെയല്ല രാഹുല്‍’; കോടിയേരിക്ക്‌ വിടി ബല്‍റാമിന്റെ മറുപടി

മല്ലു വേറെ ലെവലാണ് ഭായ്.. ഫിഫ വേദിയില്‍ കാറ്റലോണിയയെയും കിംഗ് ജോംഗിനെയും പിന്തുണച്ച് ആരാധകര്‍

കിം ജോങ് ഉന്‍ ന്യൂയോര്‍ക്കില്‍: ട്രംപ് എവിടെ എന്ന് ചോദ്യം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍