UPDATES

വൈറല്‍

ജസ്റ്റിസ് ശിവരാജന്‍ മഞ്ഞപത്രത്തിലെ ട്രെയ്നിയോ? സോളാര്‍ റിപ്പോര്‍ട്ടില്‍ എന്‍എസ് മാധവന്‍

സ്വകാര്യ പണവും പൊതുപണവും കൊള്ളയടിക്കപ്പെട്ട, മുഖ്യമന്ത്രിയുടെ ഒത്താശയോടെ നടന്ന, സംസ്ഥാനത്തെ വലിയ സാമ്പത്തിക തട്ടിപ്പുകളൊന്നിനെയാണ് ലൈംഗിക ആരോപണങ്ങളില്‍ പൊതിഞ്ഞ് മറച്ചുവയ്ക്കുന്നത്. മറ്റുള്ളവരുടെ രതി കേളികളിലേക്ക് ഒളിഞ്ഞുനോക്കുന്ന മനോഭാവമാണ് ഇവിടെ കാണുന്നത് – എന്‍എസ് മാധവന്‍ ട്വീറ്റുകളില്‍ പറയുന്നു.

സോളാര്‍ റിപ്പോര്‍ട്ടില്‍ സരിതയുടെ ലൈംഗിക പീഡന, ലൈംഗിക ചൂഷണ ആരോപണങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ ട്വിറ്ററില്‍. ജുഡീഷ്യല്‍ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ശിവരാജന്‍ മഞ്ഞപത്രത്തിലെ അപ്രന്റൈസാണോ എന്ന് എന്‍എസ് മാധവന്‍ ചോദിക്കുന്നു. ഒരു ജഡ്ജി കുത്തിയിരുന്ന് ഓറല്‍ സെക്‌സും ഫോണ്‍ സെക്‌സുമെല്ലാം പട്ടിക തിരിച്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ നിരത്തുന്നു. അതും ഒരു മുന്‍ ക്രിമിനലിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍. ഇത് ഒട്ടും സുഖമുള്ള കാര്യമല്ല.

സ്വകാര്യ പണവും പൊതുപണവും കൊള്ളയടിക്കപ്പെട്ട, മുഖ്യമന്ത്രിയുടെ ഒത്താശയോടെ നടന്ന, സംസ്ഥാനത്തെ വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നിനെയാണ് ലൈംഗിക ആരോപണങ്ങളില്‍ പൊതിഞ്ഞ് മറച്ചുവയ്ക്കുന്നത്. മറ്റുള്ളവരുടെ രതി കേളികളിലേക്ക് ഒളിഞ്ഞുനോക്കുന്ന മനോഭാവമാണ് ഇവിടെ കാണുന്നത് – എന്‍എസ് മാധവന്‍ ട്വീറ്റുകളില്‍ പറയുന്നു. സരിതയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ വസ്തുതകള്‍ കൃത്യമായി പരിശോധിച്ച് ബോധ്യപ്പെടാതെ ലൈംഗിക ചൂഷണ, പീഡന ആരോപണങ്ങള്‍ക്ക് കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രാധാന്യം നല്‍കിയത് വളരെ മോശപ്പെട്ട ഏര്‍പ്പാടായെന്നും എന്‍എസ് മാധവന്‍ അഭിപ്രായപ്പെടുന്നു.

ഉമ്മന്‍ ചാണ്ടി ഓറല്‍ സെക്‌സ് ചെയ്യിച്ചു, കെസി വേണുഗോപാല്‍ ബലാത്സംഗം ചെയ്തു: സോളാര്‍ റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍