UPDATES

വൈറല്‍

ആരും ആരോടുമുള്ള വെറുപ്പുമായി ജനിക്കുന്നില്ല’; ട്വിറ്ററില്‍ ചരിത്രമായി ഒബാമയുടെ ട്വീറ്റുകള്‍

ഷാര്‍ലെറ്റ്‌സ്‌വെല്‍ അക്രമത്തില്‍ പ്രതികരിച്ചായിരുന്നു ഒബാമയുടെ ട്വീറ്റുകള്‍

അമേരിക്കയിലെ വിര്‍ജീനയിലെ ഷാര്‍ലെറ്റ്‌സ്‌വെല്‍ നഗരത്തില്‍ നടന്ന വംശീയ അക്രമത്തില്‍ പ്രതികരിച്ചുകൊണ്ടുള്ള മുന്‍ പ്രസിഡന്റ് ബാരക് ഒബാമയുടെ ട്വീറ്റുകള്‍ ചരിത്രമായി. ട്വിറ്ററില്‍ ഏറ്റവുമധികം ആളുകള്‍ ലൈക് ചെയ്ത ട്വീറ്റ് ആയി മാറിയിരിക്കുന്നു ഇത്.

ലോംഗ് വാക്ക് ടു ഫ്രീഡം എന്ന നെല്‍സണ്‍ മണ്ഡേലയുടെ 1994 ല്‍ ഇറങ്ങിയ ആത്മകഥയില്‍ നിന്നുള്ള വരികളാണ് ഒബാമ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒരുവന്‍ ജന്മംകൊണ്ട് അപരനെ, അവന്റെ തൊലിയുടെ നിറത്തിന്റെ പേരിലോ, മതത്തിന്റെ പേരിലോ, പശ്ചാത്തലത്തിന്റെ പേരിലോ വെറുക്കുന്നില്ല. മനുഷ്യര്‍ തീര്‍ച്ചയായും വെറുക്കാന്‍ പഠിക്കണം. വെറുക്കാന്‍ പഠിച്ചാല്‍ അവര്‍ക്ക് സ്‌നേഹിക്കാന്‍ പഠിക്കാന്‍ കഴിയും. ഒരു മനുഷ്യന്റെ ഹൃദയത്തില്‍ നിന്നും സ്‌നേഹം വെറുപ്പിനെക്കാള്‍ സ്വാഭാവികമായി പുറത്തുവരുന്നുണ്ട്. മണ്ഡേലയുടെ ഈ വാക്കുകളാണ് മൂന്നു ട്വീറ്റുകളായി ഒബാമ ഷാര്‍ലെറ്റ്‌സ്‌വെല്‍ സംഭവത്തെ പരാമര്‍ശിച്ചുകൊണ്ട് ചെയ്തിരിക്കുന്നത്.

ആദ്യത്തെ ട്വീറ്റ് ഒരു ഫോട്ടോ സഹിതമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മകള്‍ സാഷയുടെ മേരിലാന്‍ഡിലുള്ള സ്‌കൂളിനടുത്തുള്ള ഒരു ഡേ കെയര്‍ സന്ദര്‍ശിച്ചപ്പോള്‍ ജാലകത്തിലൂടെ തന്നെ നോക്കിനില്‍ക്കുന്ന കുഞ്ഞുങ്ങളോട് കുശലം ചോദിച്ചു നില്‍ക്കുന്ന ഒബാമയുടെ തന്നെ ചിത്രം. 2011 ല്‍ പെറ്റ് സോസ പകര്‍ത്തിയത്.

ഈ ട്വീറ്റ് ഇതുവരെ ലൈക് ചെയ്തവരുടെ എണ്ണം 2.7 മില്യണ്‍ കഴിഞ്ഞു. ലണ്ടനിലെ മാഞ്ചസ്റ്റര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഗായിക ആരീന ഗ്രാന്‍ഡെ ചെയ്ത ട്വീറ്റിനെയാണ് ഒബാമ പിന്നിലാക്കിയത്. ആരീനയുടെ സംഗീതപരിപാടി നടക്കുന്നതിനിടയിലായിരുന്നു മാഞ്ചസ്റ്റര്‍ സ്‌ഫോടനം. ഒബാമയുടെ ഷാര്‍ലെറ്റ്‌സ്‌വെല്‍ പ്രതികരണം ഏറ്റവുമധികം റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റില്‍ അഞ്ചാംസ്ഥാനത്തും എത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍