UPDATES

വൈറല്‍

ഫ്രാന്‍സിസ് പാപ്പയ്‌ക്കൊപ്പം പാകിസ്താനി യുവാവിന്റെ വൈറല്‍ സെല്‍ഫി

പാകിസ്താനില്‍ സമാധാനം ഉണ്ടാകാന്‍ താന്‍ എന്നും പ്രാര്‍ത്ഥിക്കുമെന്ന് പാപ്പ

ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കൊപ്പം സെല്‍ഫി എടുത്ത പാകിസ്താനി യുവാവ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്ത് താരമായി മാറിയിരിക്കുകയാണ്. ഈ സെല്‍ഫിയും വൈറല്‍ ആയി മാറിയിരിക്കുകയാണ്. ഡാനിയേല്‍ ബഷീര്‍ എന്ന പാകിസ്താനി ക്രിസ്ത്യന്‍ യുവാവാണ് മാര്‍പാപ്പായ്‌ക്കൊപ്പം സെല്‍ഫി എടുത്തത്. കറാച്ചി സ്വദേശിയായ ഡോക്ടറാണ് 26 കാരനായ ഡാനിയേല്‍. വത്തിക്കാനില്‍ കഴിഞ്ഞ മാസം നടന്ന കത്തോലിക്ക യുവജന സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഡാനിയേലിന് പോപ്പിനൊപ്പം സെല്‍ഫിയെടുക്കാന്‍ സാധിച്ചത്.

പോപ്പിന് സമ്മാനമായി നല്‍കാന്‍ ഡാനിയേല്‍ ഒരു അജ്‌റാക് ഷാള്‍(സിന്ധ് പ്രവിശ്യയിലെ ഒരു പരമ്പരാഗത തുണിത്രം) കൊണ്ടുപോയിരുന്നു. ഈ ഷാള്‍ തോളിലിട്ടുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ ഡാനിയേലിനൊപ്പം സെല്‍ഫിക്ക് പോസ് ചെയ്തത്. ഈ ചിത്രം പിന്നീട് ഡാനിയേല്‍ തന്റെ ഫെയ്‌സ്ബുക്കില്‍ ഇട്ടു. എന്റെ ഹൃദയം സന്തോഷത്താല്‍ നിറഞ്ഞു എന്ന അടിക്കുറുപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. ഇതോടെയാണ് ഈ സെല്‍ഫി വൈറലായതും. ഡാനിയേലിനെ തേടി അന്താരാഷ്ട്ര മാധ്യമങ്ങളുടെ വരെ ഫോണ്‍കോളുകള്‍ എത്തിയതും.

അജ്‌റാക് സമ്മാനിച്ചപ്പോള്‍ അദ്ദേഹം സന്തോഷവനായെന്നും പാപ്പയുമായി സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് അവസരം കിട്ടിയെന്നും പാകിസ്താനില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷം അനുഭവിക്കുന്ന വിഷമങ്ങള്‍ പാപ്പയോടു പങ്കുവച്ചെന്നും ഡാനിയേല്‍ എഎഫ്പിയോട് പറഞ്ഞു. പാകിസ്താനില്‍ സമാധാനം ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുമെന്നാണ് പാപ്പ പറഞ്ഞതെന്നും ഡാനിയേല്‍ പറയുന്നു.പാകിസ്താനില്‍ സമാധാനം ഉണ്ടാകുന്നതിനായി ഞാന്‍ ദിനവും പ്രാര്‍ത്ഥിക്കും; പാപ്പ പറഞ്ഞതായി ഡാനിയേല്‍ പറയുന്നു.

പാകിസ്താനില്‍ പലതരത്തിലുള്ള അക്രമണങ്ങളും ഭീഷണികളും ക്രിസ്ത്യന്‍ സമുദായം നേരിടുന്നുണ്ടെന്നും മതവിരോധവും മറ്റും ആരോപിച്ച് ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും തീവ്രവവാദികളുടെ ഭാഗത്തു നിന്നും തങ്ങളുടെ ജീവനു തന്നെ പലപ്പോഴും ഭീഷണി ഉയരുകയാണെന്നും ഡാനിയേല്‍ ബഷീര്‍ പറയുന്നു. കറാച്ചില്‍ താമസിക്കുന്ന താന്‍ പൊതുവെ സുരക്ഷിതനാണെങ്കിലും രാജ്യത്ത് ക്രിസ്ത്യനികള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന യാതനകള്‍ എന്നെ വേദനിപ്പിക്കുകയാണ്. ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുകയാണ്, അത് ഹൃദയവേദന ഉണ്ടാക്കുന്നതാണ്. എങ്കില്‍ പോലും പാകിസ്താനനില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നു കൂടി ഡാനിയേല്‍ ബഷീര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍