UPDATES

വൈറല്‍

ദേശീയ ഗാനം വയ്ക്കുമ്പോള്‍ കെട്ടിപ്പിടിക്കുന്നതും നൃത്തം ചെയ്യുന്നതും കുറ്റമാണോ? പാനമക്കാര്‍ അങ്ങനെയാണ്

കമന്റേറ്റര്‍മാര്‍ സ്‌ക്രീനില്‍ ഉറക്കെ ദേശീയ ഗാനം ചൊല്ലുന്ന കളിക്കാരെ കണ്ട് വികാരാവേശത്താല്‍ പരസ്പരം കെട്ടിപ്പിടിക്കുകയും അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും നൃത്തച്ചുവടുകള്‍ വയ്ക്കുകയും ചെയ്യുന്നു.

ദേശീയ ഗാനം പാടുമ്പാള്‍ എത്തരത്തില്‍ പെരുമാറണം എന്നതിന് ഓരോ രാജ്യത്തിനും അതിന്റേതായ രീതികളും കീഴ്‌വഴക്കങ്ങളുണ്ട്. ഓരോ ദേശീയ ഗാനത്തിന്റേയും ഭാവതലങ്ങളിലുള്ള വൈവിധ്യവും അതിനോടുള്ള പ്രതികരണങ്ങളെ സ്വാധീനിക്കും. ഇന്ത്യക്കാര്‍ ദേശീയ ഗാനമോ അതിന്റെ ഇന്‍സ്ട്രുമെന്റലോ കേള്‍ക്കുമ്പോള്‍ അറ്റന്‍ഷനായി നില്‍ക്കുകയാണ് പതിവ്. സാധാരണയായി കൂടെ പാടാറില്ല. ശശി തരൂരിനെപ്പോലുള്ളവര്‍ അമേരിക്കന്‍ ശൈലിയില്‍ നെഞ്ചത്ത് കൈ വച്ച് ദേശീയ ഗാനത്തോടുള്ള സമീപനം പരിഷ്കരിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ അത് വിവാദമാവുകയും വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തു.

എന്നാല്‍ പല രാജ്യക്കാരും ദേശീയഗാനം വൈകാരികതയോടെ കൂടെ പാടി അതിനെ ആവേശവും ആഘോഷവുമാക്കും. ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് മുമ്പായി റഷ്യയിലെ വിവിധ സ്റ്റേഡിയങ്ങളില്‍ കളിക്കുന്ന രാജ്യങ്ങളുടെ ദേശീയ ഗാനം വയ്ക്കുമ്പോള്‍ ഈ സാംസ്‌കാരിക വൈവിധ്യം പ്രകടമാണ്. മധ്യ അമേരിക്കന്‍ രാജ്യമായ പാനമയുടെ മത്സരം നടക്കുകയാണ്. കമന്റേറ്റര്‍മാര്‍ സ്‌ക്രീനില്‍ ഉറക്കെ ദേശീയ ഗാനം ചൊല്ലുന്ന കളിക്കാരെ കണ്ട് വികാരാവേശത്താല്‍ പരസ്പരം കെട്ടിപ്പിടിക്കുകയും അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും നൃത്തച്ചുവടുകള്‍ വയ്ക്കുകയും ചെയ്യുന്നു. പാനമക്കാര്‍ എന്തായാലും ദേശീയ ഗാനത്തെ ചേര്‍ത്തുപിടിക്കുന്നത് ഇങ്ങനെയാണ്. 15 ലക്ഷത്തോളം പേരാണ് ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്ത ഈ വീഡിയോ കണ്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍