UPDATES

വൈറല്‍

സൈന്യത്തിന് 501 രൂപ സംഭാവന: പേ ടിഎം ഉടമയെ ട്രോളി സോഷ്യല്‍ മീഡിയ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തിന് നന്ദി പറയേണ്ടതാണ്. താങ്കള്‍ക്കും പേ ടിഎമ്മിനും ഗുണമുണ്ടായല്ലോ.

പേ ടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയെ സോഷ്യല്‍ മീഡിയ ട്രോളിക്കൊണ്ടിരിക്കുന്നത് സൈന്യത്തിന് താന്‍ നല്‍കിയ സംഭാവനകളെക്കുറിച്ച് പറഞ്ഞ് പോസ്റ്റിട്ടതിനാണ്. ആംഡ് ഫോഴ്‌സസ് വീക്കിനോട് അനുബന്ധിച്ചായിരുന്നു ഇത്. യുദ്ധത്തില്‍ സേവനമനുഷ്ഠിച്ചവരുടേയും രക്തസാക്ഷികളുടേയും കുടുംബത്തിനും സഹായം നല്‍കുന്നതിന്റെയും സൈന്യത്തെക്കുറിച്ചുള്ള ബോധവ്തകരണത്തിന്റേയും ഭാഗമായാണ് പ്രതിരോധ മന്ത്രാലയം ഡിസംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ ഇത്തരമൊരു വാരാചരണം സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന് വിജയ്‌ശേഖര്‍ ശര്‍മ നല്‍കിയ സംഭാവന 501 രൂപയാണ്. അതിന്റെ സ്‌ക്രീന്‍ ഷോട്ട് ട്വിറ്ററിലിട്ടതിനെ തുടര്‍ന്നാണ് ശര്‍മ്മയ്ക്ക് മുട്ടന്‍ പണി കിട്ടിയത്.

ഇതെന്തോരു ചീപ്പ് പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നാണ് വിജയ് ശേഖര്‍ ശര്‍മയോട് ഒരാള്‍ ചോദിച്ചത്. സാധാരണക്കാര്‍ ചെറിയ പൂജയ്ക്കും മറ്റും ചിലവാക്കുന്നതാണ് ഈ തുക. നമ്മുടെ ബിസിനസുകാര്‍ ഇത്രയ്ക്ക് പിശുക്കന്മാരായി പോയല്ലോ. കോടികള്‍ സമ്പാദിച്ചിട്ടുള്ള നിങ്ങള്‍ 500 രൂപയാണല്ലോ ഇപ്പോള്‍ കൊടുക്കുന്നത്. എന്റെ വരുമാനത്തേക്കാള്‍ ആയിരം മടങ്ങ് വരുമാനം നിങ്ങള്‍ക്ക് കൂടുതലുണ്ട്. പക്ഷെ ഞാന്‍ പ്രതിരോധ മന്ത്രിയെ ടാഗ് ചെയ്യാറില്ല എന്ന് ഒരു കമന്റ്. ഇത് സൈന്യത്തെ അപമാനിക്കുന്ന ഏര്‍പ്പാടായി പോയി. ലൂട്ടന്‍സ് ഡല്‍ഹിയില്‍ 101 കോടി രൂപ വില മതിക്കുന്ന വീട്ടിലിരുന്നാണ് നിങ്ങള്‍ 501 രൂപ സംഭാവന ചെയ്ത് പോസ്റ്റിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തിന് നന്ദി പറയേണ്ടതാണ്. താങ്കള്‍ക്കും പേ ടിഎമ്മിനും ഗുണമുണ്ടായല്ലോ.

കാശ് നിരോധനം ഇയാളെ കോടീശ്വരനാക്കി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍