UPDATES

വൈറല്‍

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് ഐക്യദാര്‍ഢ്യം: പിണറായിയുടെ (പഴയ) ഫേസ്ബുക്ക് പോസ്റ്റ്‌ വൈറല്‍

“നീതിയ്ക്ക് വേണ്ടി സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിക്കുന്നു”.

“നീതിയ്ക്ക് വേണ്ടി സ്വകാര്യ ആശുപത്രി നേഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിക്കുന്നു. ഏറ്റവും കുറഞ്ഞ ശമ്പളത്തില്‍ വിശ്രമമില്ലാത്ത ജോലി, കടുത്ത സാമ്പത്തിക പരാധീനത ഇതെല്ലാം ഭൂരിപക്ഷം നേഴ്‌സിംഗ് സമൂഹത്തെയും അലട്ടുന്നുണ്ട്. 300 ഉം 400 ഉം രൂപയാണ് ലഭിക്കുന്ന ദിവസ വേതനം. ദൈനംദിന ചിലവ് വര്‍ദ്ധിച്ചു വരുന്ന ഇക്കാലത്ത് ഈ വേതനം ഒരു കുടുംബത്തെ മുന്നോട്ടു കൊണ്ടു പോകാന്‍ ഒട്ടും പര്യാപ്തമല്ല. പഠന വായ്പ തിരിച്ചടക്കാന്‍ ബാങ്കുകളില്‍ നിന്നുള്ള സമ്മര്‍ദം താങ്ങാനാകാതെ പലരും ആത്മഹത്യയുടെ വക്കില്‍ ആണെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ആരോഗ്യ വകുപ്പ് ഇക്കാര്യത്തില്‍ എടുത്തിട്ടുള്ള സമീപനം തികച്ചും പ്രതിഷേധാര്‍ഹം ആണ്. നേഴ്‌സിംഗ് മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ തന്നെ നിയോഗിച്ച ഡോ.ബാലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഉള്ള ശമ്പള പരിഷ്‌കരണം നടപ്പിലാക്കാന്‍ യാതൊരു നടപടിയും ഇതുവരെ എടുത്തില്ല. ആരോഗ്യ മന്ത്രി അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയെ ഈ വിഷയങ്ങള്‍ പഠിച്ചു നടപ്പിലാക്കാന്‍ നിയോഗിച്ചെങ്കിലും ഒരു യോഗം പോലും ചേര്‍ന്നിട്ടില്ല നേഴ്‌സിംഗ് സമൂഹത്തോടുള്ള സര്‍ക്കാരിന്റെ അവഗണനയുടെ ആഴം ബോധ്യപ്പെടുത്തുന്നതാണ് ഈ അനാസ്ഥ”.

– പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റാണിത്. അദ്ഭുതപ്പെടേണ്ട. മുഖ്യമന്ത്രി പിണറായി വിജയന്റേതല്ല. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റേതാണ്. 2016 ഫെബ്രുവരി 23ന് ഇട്ട പോസ്റ്റാണ്. സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ് പിണറായിയുടെ പഴയ പോസ്റ്റ്. വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ച് പിണറായി 2015ല്‍ ഇട്ട പോസ്റ്റും ഇതുപോലെ വൈറലായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍