UPDATES

പോസിറ്റീവ് സ്റ്റോറീസ്

റെയിവേ ട്രാക്കില്‍ നിന്നും കുഞ്ഞിനെ രക്ഷിച്ച കളമശ്ശേരി പോലീസ് വിവരമറിയിച്ച അജ്ഞാതനെ കണ്ടെത്തി

വെറും രണ്ടു മിനിറ്റ് സമയം കൊണ്ട് ആ ഇരുട്ടത്ത് ഒരു കിലോമീറ്ററിനു മുകളിലുളള കരിങ്കല്ല് നിറഞ്ഞ റെയില്‍വേ ട്രാക്കിലൂടെ ആ കാക്കിധാരികള്‍ ഓടിയെത്തി രക്ഷപ്പെടുത്തിയത് ഒത്തിരി വര്‍ഷങ്ങളുടെ പ്രാര്‍ത്ഥനക്കും ചികിത്സയ്ക്കും ഒടുവില്‍ കിട്ടിയ ആ അമ്മയുടെ രണ്ടു വയസുകാരന്‍റെ ജീവനാണ്

കളമശ്ശേരിയില്‍ റെയിവേ ട്രാക്കിന് അരികിലൂടെ കരഞ്ഞുകൊണ്ട് ഒരു കുഞ്ഞുപോകുന്നതായി കളമശ്ശേരി സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ച അജ്ഞാതനെ കണ്ടെത്തി. കെ എ പി ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ അനീഷ് മോനാണ് വിവരം ഉടന്‍ വിളിച്ചു പറഞ്ഞത്. ഫോണ്‍ കാള്‍ വന്ന ഉടനെ എസ് ഐ പ്രസന്നനും സി പി ഓ-മാരായ അനിലും നിയാസ് മീരനും ഒരു കിലോമീറ്ററോളം കരിങ്കല്ല് നിറഞ്ഞ റെയിവേ ട്രാക്കിലൂടെ ഓടിയെത്തുകയായിരുന്നു. ജനമൈത്രി പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സംഭവം പൊതുസമൂഹം അറിഞ്ഞത്.

കുഞ്ഞിനെ രക്ഷപ്പെടുത്തിയ വിവരം അറിയിച്ചുകൊണ്ട് ഇട്ട ഫേസ്ബുക്ക് പോസ്റ്റ്

വെറും രണ്ടു മിനിറ്റ് സമയം കൊണ്ട് ആ ഇരുട്ടത്ത് ഒരു കിലോമീറ്ററിനു മുകളിലുളള കരിങ്കല്ല് നിറഞ്ഞ റെയില്‍വേ ട്രാക്കിലൂടെ ആ കാക്കിധാരികള്‍ ഓടിയെത്തി രക്ഷപ്പെടുത്തിയത് ഒത്തിരി വര്‍ഷങ്ങളുടെ പ്രാര്‍ത്ഥനക്കും ചികിത്സയ്ക്കും ഒടുവില്‍ കിട്ടിയ ആ അമ്മയുടെ രണ്ടു വയസുകാരന്‍റെ ജീവനാണ്.

ഏകദേശം ഒന്നരമണിക്കൂര്‍ മുമ്പ് കളമശ്ശേരിയിലൂടെ കടന്നു പോയ പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരനാണ് റെയില്‍വേ ട്രാക്കിനടുത്തൂടെ ആ ഇരുട്ടത്ത് കരഞ്ഞു കൊണ്ട് നടന്നു പോകുന്ന കുഞ്ഞിനെ കണ്ട വിവരം കളമശ്ശേരി സ്റ്റേഷനിലേക്കറിയിച്ചത്. ഫോണ്‍ കോള്‍ കിട്ടിയ ഉടനെ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന SI പ്രസന്നന്‍ സാറും CPOമാരായ അനിലും നിയാസ് മീരനും ആ കുട്ടിയെ കണ്ടെന്നു പറയുന്ന സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയത്. ആ റെയില്‍വേ ട്രാക്കിലൂടെ ചോരയൊലിപ്പിച്ച് കരഞ്ഞു വരുന്ന കുഞ്ഞിനെ ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍ വേഗം കണ്ടെത്തിയെങ്കിലും കുഞ്ഞ് നല്ല അവശയായിരുന്നു. ആ കുഞ്ഞിനേയും വാരിയെടുത്ത് അതേ ഡയറക്ഷനില്‍ അരകിലോമീറ്ററോളം നടന്നപ്പോള്‍ കരഞ്ഞു കൊണ്ട് കുഞ്ഞിനെ അന്വേഷിച്ച് നടക്കുന്ന അമ്മയേയും കൂട്ടരേയും കണ്ടു. ചോരയൊലിപ്പിച്ച് നില്‍ക്കുന്ന കുഞ്ഞിനെ കണ്ട വഴി തന്നെ ആ അമ്മ തളര്‍ന്നിരുന്നു. പെട്ടെന്ന് തന്നെ ആ കുഞ്ഞിനെ റോഡിലെക്കെത്തിച്ച് പോലീസ് വാഹനത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തിച്ചു. ഭാഗ്യത്തിന് ആ കുഞ്ഞിന് വലിയ മുറിവുകളൊന്നും ഉണ്ടായിരുന്നില്ല. ആ ട്രാക്കില്‍ തെന്നി വീണ കുറച്ച് മുറിവുകളും മാത്രമേ ഉണ്ടായിരുന്നുളളു. ഒരാഴ്ച മുമ്പ് കളമശ്ശേരി റെയില്‍വേ സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ആയി വന്ന ജീവനക്കാരിയാണ് ആ കുഞ്ഞിന്‍റെ അമ്മ. കുഞ്ഞിനെ കാണാതായപ്പോള്‍ അവര്‍ അന്വേഷിച്ചത് കുഞ്ഞ് പോയതിന്‍റെ ഓപ്പോസിറ്റ് ഡയറക്ഷനിലേക്കായിരുന്നു.

ഹോസ്പിറ്റലിലെ പ്രാഥമിക ചികല്‍സക്ക് ശേഷം വീട്ടിലേക്ക് മടങ്ങും നേരം ആ അമ്മ നിങ്ങളെയൊക്കെ ജീവിതത്തില്‍ മറക്കില്ല എന്നു പറഞ്ഞ് നിറ കണ്ണുകളോടെ ആ കാക്കിധാരികള്‍ക്ക് നേരെ ഒന്ന് കൈകൂപ്പി.
അവരെ പോലുളള ഒത്തിരി അമ്മമാരുടെ പ്രാര്‍ത്ഥനകളാണ് മാധ്യമങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും പോലീസിനെതിരായി മാത്രം വാര്‍ത്തകള്‍ എഴുതി വിടുന്ന ഈ കാലത്ത് കേരളാ പോലീസിന്‍റെ യഥാര്‍ത്ഥ മനക്കരുത്ത്.

വിളിച്ചറിയിച്ച അജ്ഞാതന്‍ ആരാണ് എന്നു കണ്ടെത്തിയതിന് ശേഷം ഇട്ട ഫേസ്ബുക്ക് പോസ്റ്റ്

റെയില്‍വേ ട്രാക്കില്‍ നിന്നും ആ കുഞ്ഞിനെ കളമശ്ശേരി പോലീസ് രക്ഷപ്പെടുത്തിയ വാര്‍ത്ത അറിഞ്ഞ ശേഷം സകലരും തിരക്കിയത് ദൈവദൂതനെ പോലെ കൃത്യ സമയത്ത് തന്നെ കളമശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്തറിയിച്ച ആ അജ്ഞാതന്‍ ആരാണെന്നായിരുന്നു. കോളര്‍ ഐഡിയില്‍ നിന്നും ആ നമ്പറിലേക്ക് ഈ സംഭവങ്ങളെല്ലാം കഴിഞ്ഞപ്പോള്‍ കളമശ്ശേരി പോലീസ് തിരിച്ചു വിളിച്ചപ്പോഴാണ് ആളെ മനസ്സിലായത്. പലതവണ വിളിച്ചതിന് ശേഷമാണ് ആ കോള്‍ കണക്ട് ആയത്. അപ്പോഴാണ് അറിയുന്നത് വിളിച്ചറിയിച്ച അദ്ദേഹവും ഒരു സിവില്‍ പോലീസ് ഓഫീസര്‍ ആണ്. KAP 5 ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ ആയ അനീഷ് മോന്‍ ആണ് ആ വിളിച്ചറിയിച്ച ദൈവദൂതന്‍. അദ്ദേഹം ഇപ്പോ ജോലി ചെയ്യുന്ന ആന്‍റി ടെററിസ്റ്റ് സ്ക്വാഡിന്‍റെ അരിക്കോട്ടെ കരുവാരക്കാട് ഓഫീസില്‍ നിന്ന് വീട്ടിലേക്ക് പോകും വഴിയാണ് അദ്ദേഹം ഈ കാഴ്ച കണ്ട് വിളിച്ചറിയിച്ചത്. കോള്‍ എടുത്തപ്പോള്‍ അദ്ദേഹം ഫോണ്‍ ചെയ്തതിന് ശേഷമുണ്ടായ സംഭവ വികാസങ്ങള്‍ അനീഷിനെ അറിയിച്ചപ്പോള്‍ അദ്ദേഹത്തിനും ഒത്തിരി സന്തോഷം ആയി. റേഞ്ച് പ്രോബ്ലം ആയതിനാല്‍ പലവട്ടം സ്റ്റേഷനിലേക്ക് ബന്ധപ്പെടാന്‍ നോക്കിയിട്ട് കാള്‍ കണക്ട് ആകാത്ത ടെന്‍ഷനിലും ആയിരുന്നു അദ്ദേഹം.

കൗതുകകരമായ മറ്റൊരു കാര്യം കൂടിയുണ്ട്. അനീഷിന് ഫേസ്ബുക്ക് അക്കൗണ്ടില്ല. അതുകൊണ്ടൊക്കെ തന്നെ ആകണം ഒരുപക്ഷേ ട്രെയിനിലുളള മറ്റ് യാത്രക്കാര്‍ കാണാത്ത ആ കാഴ്ച അനീഷിന് കാണാന്‍ സാധിച്ചതും. ആ കുഞ്ഞ് ജീവന്‍ പോലീസിന് രക്ഷിക്കാനായതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍