UPDATES

വൈറല്‍

‘ഞങ്ങള്‍ കര്‍ഷകരാണ്.. മണ്ണില്‍ വിശ്വാസമുണ്ട്.. ഈ നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കും’/ വീഡിയോ

പ്രളയത്തിന് മുമ്പും ശേഷവുമായി ചിത്രീകരിച്ചിരിക്കുന്ന വീഡിയോയില്‍ ഓണക്കാലത്തിന് വേണ്ടി ഒരുക്കിയ നെല്ല് കൃഷിയെക്കുറിച്ചുള്ളതാണ്.

ഓണഘോഷത്തിനായ് നിര്‍മ്മിച്ച പബ്ലിക്ക് റിലേഷന്‍ വകുപ്പിന്റെ വീഡിയോ പങ്കുവെച്ച് സംവിധായകന്‍ ആഷിഖ് അബു. ഈ വര്‍ഷത്തെ ഓണഘോഷത്തിനായ് നിര്‍മ്മിച്ച വീഡിയോ, പ്രളയ കെടുതികാരണം പിആര്‍ഡി-ക്ക് പ്രസിദ്ധീകരിക്കാന്‍ സാധിച്ചിരുന്നില്ല. എലപ്പുള്ളി 02-08-2018 എന്നാണ് വീഡിയോയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രളയത്തിന് മുമ്പും ശേഷവുമായി ചിത്രീകരിച്ചിരിക്കുന്ന വീഡിയോയില്‍ ഓണക്കാലത്തിന് വേണ്ടി ഒരുക്കിയ നെല്ല് കൃഷിയെക്കുറിച്ചുള്ളതാണ്. ‘ഞങ്ങള്‍ കര്‍ഷകരാണ്.. ഞങ്ങള്‍ക്ക് മണ്ണില്‍ വിശ്വാസമുണ്ട്.. ഈ നഷ്ടപ്പെട്ടതെല്ലാം അടുത്ത തവണ തിരിച്ചു പിടിക്കും’ എന്ന് ഒരു കര്‍ഷകന്‍ പറഞ്ഞ് നിര്‍ത്തുന്നിടത്താണ് വീഡിയോയും അവസാനിക്കുന്നത്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടികൊണ്ടിരിക്കുകയാണ്. വീഡിയോ കാണാം..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍