UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“മോദി ‘ശിവലിംഗ’ത്തില്‍ കയറിയ തേള്‍, കൈ കൊണ്ടെടുക്കാനും ചെരിപ്പ് കൊണ്ടടിക്കാനും പറ്റില്ല”: ആര്‍എസ്എസ് നേതാവിനെ ഉദ്ധരിച്ച് തരൂര്‍

കയ്യിലെടുത്ത് അതിനെ മാറ്റാനാവില്ല. ചെരിപ്പ് കൊണ്ട് അടിക്കാനുമാകില്ല എന്ന അവസ്ഥയാണ് – ഒരു ആര്‍എസ്എസ് നേതാവ് മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞതായി ശശി തരൂര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. മോദി ശിവലിംഗത്തില്‍ കയറിയിരിക്കുന്ന തേള്‍ ആണെന്നാണ്. കയ്യിലെടുത്ത് അതിനെ മാറ്റാനാവില്ല. ചെരിപ്പ് കൊണ്ട് അടിക്കാനുമാകില്ല എന്ന അവസ്ഥയാണ് – ഒരു ആര്‍എസ്എസ് നേതാവ് മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞതായി ശശി തരൂര്‍ പറഞ്ഞു. ബംഗളൂരുവില്‍ കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇന്നൊവേഷന്‍ ഇന്‍ ഇന്ത്യ എന്ന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മോദിയെക്കുറിച്ചുള്ള തന്റെ പുതിയ പുസ്തകം The Paradoxical Prime Minister പ്രൊമോട്ട് ചെയ്യാന്‍ ശശി തരൂര്‍ പരിപാടി ഉപയോഗിച്ചു. പുസ്തകത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി തരൂര്‍ ട്വീറ്റ് ചെയ്ത floccinaucinihilipilification എന്നതടക്കമുള്ള കടുകട്ടി വാക്കുകള്‍ ശ്രദ്ധേയമായിരുന്നു.

അതേസമയം തരൂര്‍ ശിവനെ അപമാനിച്ചിരിക്കുകയാണ് എന്ന് അഭിപ്രായപ്പെട്ട കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്, കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. സ്വയം ശിവഭക്തനെന്നാണ് രാഹുല്‍ അവകാശപ്പെടുന്നത്. ശിവനെ അപമാനിച്ചുകൊണ്ടുള്ള ഈ പ്രസ്താവനയില്‍ താങ്കള്‍ പ്രതികരിക്കണമന്ന് രാഹുലിനോട് രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശശി തരൂര്‍ സംസാരിക്കുന്നു – വീഡിയോ കാണാം:

“ഗുജറാത്ത് കലാപകാലത്തെ ആഭ്യന്തര മന്ത്രിയും മോദിയെ ‘ശിവലിംഗത്തിലെ തേള്‍’ എന്ന് വിളിച്ചിരുന്നു”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍