UPDATES

വൈറല്‍

റാഫേലില്‍ അഴിമതിയില്ല; ഇന്ത്യ വാങ്ങിയത് ഫുള്‍ഓപ്ഷന്‍ വിമാനം

സാരിഗാര്‍ഡ്, വൈപ്പര്‍, എന്നിവയ്ക്ക് പുറമെ കക്കൂസ് എന്നിവ അടക്കം നിരവധി ആധുനിക സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും വീഡിയോ അവകാശപ്പെടുന്നു.

റാഫേല്‍ അഴിമതി ആരോപണത്തെ പ്രതിരോധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വാദങ്ങളെ ട്രോളി സാമൂഹിക മാധ്യങ്ങളിലെത്തിയ യുവാക്കളുടെ വീഡിയോ വൈറലവുന്നു. ഓടുന്ന കാറിലിരുന്ന് ഇന്ത്യവാങ്ങിയ റാഫേല്‍ വിമാനങ്ങളെയും ശ്രീലങ്ക, ചൈന തുടങ്ങിയ രാജ്യങ്ങള്‍ വാങ്ങിയ വിമാനങ്ങളെയും താരതമ്യം ചെയ്യുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.

ഇന്ത്യ സ്വന്തമാക്കിയ യുദ്ധ വിമാനങ്ങള്‍ ഫുള്‍ ഒപ്ഷനാണെന്നും, അതില്‍ സാരിഗാര്‍ഡ്, വൈപ്പര്‍, എന്നിവയ്ക്ക് പുറമെ കക്കൂസ് അടക്കം നിരവധി ആധുനിക സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും വീഡിയോ അവകാശപ്പെടുന്നു. ഓഫര്‍കാലത്ത് വിമാനം വാങ്ങിയതാണ് മറ്റ് രാജ്യങ്ങള്‍ക്ക് വിലകുറഞ്ഞ് ലഭിക്കാന്‍ കാരണം.

ഇന്ത്യക്ക് ഓഫര്‍ ലഭ്യമായില്ല. എന്നാല്‍ മറ്റുള്ളവര്‍ക്ക് പമ്പില്‍ പോയി പെട്രോള്‍ അടിക്കേണ്ടിവന്നപ്പോള്‍ നമുക്ക് ലഭിച്ചത് ഫുള്‍ടാങ്ക് പെട്രോളോടെയായിരുന്നു. ഇതിനുപുറമേ രണ്ടായിരം രൂപാ നോട്ടില്‍ പിടിപ്പിച്ച അതേ ചിപ്പും വിമാനത്തിലുണ്ട്. അതിനാല്‍ തീവ്രവാദികള്‍ ഉല്‍പ്പെടെ തട്ടിക്കൊണ്ടുപോയി നൂറുമീറ്റര്‍ താഴ്ചയില്‍ ഒളിപ്പിച്ചാല്‍ പോലും കണ്ടെത്താനാമെന്നും  യുവാക്കള്‍ പരിഹസിക്കുന്നു.

വീഡിയോ കാണാം.

എന്തുകൊണ്ട് കടക്കെണിയിലായ അനില്‍ അംബാനിയുടെ കമ്പനിയെ തിരഞ്ഞെടുത്തു?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍