UPDATES

വൈറല്‍

മോദിയുടെ ശ്രദ്ധക്ക്: രാഹുല്‍ ഗാന്ധി ശരിക്കും ബ്ലാക്ക്ബെല്‍റ്റാണ് – ഐകിഡോ ബ്ലാക്ക്ബെല്‍റ്റ്‌

രാഹുല്‍ പരിശീലകനൊപ്പം ഐകിഡോ അഭ്യാസത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിന്റെ ചിത്രമാണ് ഭരദ് എന്നയാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

താന്‍ ഐകിഡോ ബ്ലാക്‌ബെല്‍റ്റാണ് എന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞാഴ്ച പറഞ്ഞപ്പോള്‍ അത് വെറുതെയാണെന്ന് കരുതിയവര്‍ക്ക് തെറ്റി. രാഹുലിന്റെ അഭ്യാസമുറകള്‍ ഇന്ത്യ കാണാനിരിക്കുന്നതേ ഉള്ളൂ എന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് ട്വിറ്റര്‍ വഴി പുറത്തുവന്നിരിക്കുന്നത്. ജാപ്പനീസ് ആയോധന കലയാണ് ഐകിഡോ.

രാഹുല്‍ പരിശീലകനൊപ്പം ഐകിഡോ അഭ്യാസത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിന്റെ ചിത്രമാണ് ഭരദ് എന്നയാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. രാഹുലിന്റെ ഗുരുവായ പരിതോസ് കര്‍ 15 വര്‍ഷത്തിലധികമായി ഐകിഡോ പരിശീലകനായി പ്രവര്‍ത്തിച്ചുവരുകയാണെന്ന് ഐകിഡോ ഐകികൈ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ വെബ്‌സൈറ്റ് പറയുന്നു. ഭരദ്വാജ് വ്യാകരണം എന്ന് മുഴുവന്‍ പേരുള്ള ഇദ്ദേഹം പറയുന്നത് താന്‍ രാഹുലിനൊപ്പം ഐകിഡോ ക്ലാസിലുണ്ടായിരുന്നു എന്നാണ്. ഭരദ്വാജ് വ്യാകരണം എന്ന് മുഴുവന്‍ പേരുള്ള ഇദ്ദേഹം പറയുന്നത് താന്‍ രാഹുലിനൊപ്പം ഐകിഡോ ക്ലാസിലുണ്ടായിരുന്നു എന്നാണ്.

കായിക ഇനങ്ങളില്‍ പങ്കെടുക്കുന്ന രാഷ്ട്രീയ നേതാക്കളെ കണ്ടിട്ടില്ലെന്ന് ബോക്‌സറും ഒളിമ്പിക് മെഡല്‍ ജേതാവുമായ വിജേന്ദര്‍ കുമാര്‍ പറഞ്ഞപ്പോള്‍ രാഹുല്‍ തന്റെ കായികമായ കഴിവുകള്‍ വെളിപ്പെടുത്തിയത്. താന്‍ ബോക്‌സിംഗ് ചെയ്യുമെന്നും ഓട്ടക്കാരനും നീന്തല്‍താരവുമാണെന്നും ഐകിഡോയില്‍ ബ്ലാക്‌ബെല്‍ട്ടുണ്ടെന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്. രാഹുലിന്റെ ബോക്‌സിംഗ് വീഡിയോ കാണാന്‍ താല്‍പര്യപ്പെടുന്നതായി വിജേന്ദര്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ അത് കാണിക്കാം എന്നായിരുന്നു രാഹുലിന്റെ മറുപടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍