UPDATES

വൈറല്‍

മോദിജീ, ട്രംപ് താങ്കളുടെ കെട്ടിപ്പിടിത്തത്തിന് കാത്തിരിക്കുന്നു, പെട്ടെന്നായിക്കോട്ടേ: രാഹുലിന്റെ ട്രോള്‍

പാകിസ്ഥാനുമായും അതിന്റെ നേതാക്കളുമായും ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ട്രംപ് പറയുന്നു. അവരുടെ സഹകരണത്തിന് നന്ദി പറയുന്നതായും ട്രംപ് പറയുന്നു.

“മോദിജീ, പെട്ടെന്നായിക്കോട്ടെ, ട്രംപിന് ഒരു കെട്ടിപ്പിടുത്തം വേണമെന്ന് തോന്നുന്നു” – കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റാണിത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ് ഷെയര്‍ ചെയ്താണ് രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിക്കുന്നത്. പാകിസ്ഥാനുമായും അതിന്റെ നേതാക്കളുമായും ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ട്രംപ് പറയുന്നു. അവരുടെ സഹകരണത്തിന് നന്ദി പറയുന്നതായും ട്രംപ് പറയുന്നു.

വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടത്തെ നേതാക്കളെ അടുത്ത സുഹൃത്തിനെയെന്ന പോലെ മോദി ഗാഢാലിംഗനം ചെയ്യാറുണ്ട്. മോദിയുടെ ഈ പ്രശസ്തമായ കെട്ടിപ്പിടിത്തം മുന്‍നിര്‍ത്തിയാണ് രാഹുലിന്റെ ട്രോള്‍. ഏതായാലും ട്വറ്ററാറ്റികള്‍ രാഹുലിന്റെ ട്രോള്‍ ആഘോഷിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍