UPDATES

വൈറല്‍

ബലാത്സംഗത്തില്‍ നിന്ന് യുവതിയെ രക്ഷിക്കാന്‍ ഓടുന്ന ട്രെയിനിന്റെ കോച്ചുകള്‍ക്കിടയില്‍ ഒരു പൊലീസ് ചാട്ടം

നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ കെ ശിവാജിയാണ് ജീവന്‍ പണയം വച്ച് യുവതിയെ രക്ഷിച്ചത്.

ബലാത്സംഗത്തില്‍ നിന്ന് യുവതിയെ രക്ഷിക്കാന്‍ സിനിമ സ്‌റ്റൈലില്‍ ഓടുന്ന ട്രെയിനിന്റെ ഒരു കോച്ചില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് ചാടിക്കയറി റെയില്‍വേ പൊലീസുകാരന്റെ സാഹസികത. തിങ്കളാഴ്ച രാത്രി ചെന്നൈയിലാണ് സംഭവം. നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ കെ ശിവാജിയാണ് ജീവന്‍ പണയം വച്ച് യുവതിയെ രക്ഷിച്ചത്. 25കാരിയായ യുവതിയെ എംആര്‍ടിഎസ് (മാസ് റാപ്പിഡ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം) ട്രെയിനില്‍ വച്ച് അക്രമി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കവേയാണ് രക്ഷിക്കാനായി ശിവാജി എടുത്ത് ചാടിയത്. യുവതിയെ രക്ഷിക്കുകയും സത്യരാജ് എന്ന 26കാരനായ അക്രമിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു ശിവാജി.

ആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ക്കും മറ്റൊരു കോണ്‍സ്റ്റബിളിനുമൊപ്പം പട്രോളിംഗ് നടത്തവേയാണ് യുവതിക്ക് നേരെയുള്ള അക്രമം ശിവാജിയുടെ ശ്രദ്ധയില്‍ പെട്ടത്. വേളാച്ചേരിയില്‍ നിന്ന് ചെന്നൈ ബീച്ച് സ്റ്റോപ്പിലേയ്ക്ക് പോവുകയായിരുന്നു ഇവരുടെ ട്രെയിന്‍. രാത്രി 11.45 സമയത്ത്. സത്രീകളുടെ കോച്ചില്‍ നിന്ന് നിലവിളി കേട്ടാണ് ഇവര്‍ നോക്കിയത്. എംആര്‍ടിഎസ് ട്രെയിനുകള്‍ക്ക് ഉള്ളിലൂടെ ഒരു കോച്ചില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് പോകാനുള്ള വഴിയില്ല. പാര്‍ക്ക് ടൗണ്‍ സ്റ്റേഷന് മുമ്പായി ട്രെയിന്‍ വേഗത കുറക്കുന്നതിനായി കാത്ത് നില്‍ക്കുകയായിരുന്നു ശിവാജി. എന്നാല്‍ ട്രെയിന്‍ നീങ്ങിക്കൊണ്ടിരിന്നു. ശിവാജി ട്രെയിനില്‍ നിന്ന് ചാടി, ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ അടുത്ത കോച്ചിലേയ്ക്ക് ചാടിക്കയറി. സത്യരാജിനെ തള്ളി മാറ്റി യുവതിയെ രക്ഷിച്ചു. യുവതി ബോധരഹിതയായിരുന്നു. വസ്ത്രങ്ങള്‍ കീറിയിരുന്നു. ചുണ്ടില്‍ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. ഉടന്‍ ആംബുലന്‍സ് വിളിച്ചുവരുത്തി ഇവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍